29 February Saturday

വയോജനങ്ങളോടുള്ള അവഗണനയ്‌ക്കെതിരെ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

 

തിരുവനന്തപുരം
സീനിയർ സിറ്റിസൺസ്‌ സർവീസ്‌ കൗൺസിൽ സെക്രട്ടറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ധർണ നടത്തി. സെക്രട്ടറിയറ്റ്‌ ധർണ സിപിഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു.
എൻ അനന്തകൃഷ്‌ണൻ, എസ്‌ ഹനീഫാ റാവുത്തർ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, പി ചന്ദ്രസേനൻ, കെ പ്രഭാകരൻ, ജി കേശവൻകുട്ടിനായർ, പി വിജയമ്മ, എൻ ഗംഗാധരൻനായർ എന്നിവർ സംസാരിച്ചു.
കൊല്ലം സിവിൽ സ്‌റ്റേഷനു മുന്നിൽ മുല്ലക്കര രത്‌നാകരൻ എംഎൽഎ ധർണ ഉദ്‌ഘാടനംചെയ്‌തു. കെ എൻ കെ നമ്പൂതിരി, കെ സി ഭാനു, ആർ സുരേന്ദ്രൻപിള്ള, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ആലപ്പുഴയിൽ വിപ്ലവഗായിക പി കെ മേദിനി കലക്ടറേറ്റ്‌ പടിക്കൽ ധർണ ഉദ്‌ഘാടനംചെയ്‌തു. ടി കെ ചക്രപാണി, സി വാമദേവ്‌, ആർ രവിപാലൻ, ആർ ഡി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
കോട്ടയത്ത്‌ പി ജെ സെബാസ്‌റ്റ്യൻ ഉദ്‌ഘാടനംചെയതു. കെ കെ നീലകണ്‌ഠക്കുറുപ്പ്‌, പി എ ഗോപിദാസ്‌, പ്രസേനൻ എന്നിവർ സംസാരിച്ചു. 
തൃശൂർ മിനി സിവിൽ സ്‌റ്റേഷനു മുന്നിൽ എഐടിയുസി ജില്ലാ പ്രസിഡന്റ്‌ കെ ജി ശിവാനന്ദൻ ധർണ ഉദ്‌ഘാടനംചെയ്‌തു. ഉണ്ണികൃഷ്‌ണൻ കാനാട്ട്‌, പി എസ്‌ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top