25 November Wednesday

നാടിന്റെ ശ്രീ, അക്ഷരശ്രീ

സ്വന്തം ലേഖകൻUpdated: Monday Nov 23, 2020

അക്ഷരശ്രീ സാക്ഷരതാ പരീക്ഷ എഴുതുന്ന ഏറ്റവും പ്രായം കൂടിയ പഠിതാവ് 85കാരിയായ രാജമ്മാൾ ( ഫയൽ ചിത്രം)

തിരുവനന്തപുരം
"അക്ഷരശ്രീ'യെ കുറിച്ച്‌ ഭാര്യയാണ്‌ പറഞ്ഞത്‌. അവൾക്ക്‌ ചേരണമെന്നുണ്ടായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിച്ചതാണ്‌ ഞങ്ങൾ രണ്ട്‌ പേരും. പഠിക്കണമെന്ന്‌  വലിയ ആഗ്രഹമുണ്ടായിരുന്നു. കോർപറേഷന്റെ പദ്ധതിയെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളിരുവരും ഒരുമിച്ച്‌ പോയി ക്ലാസിൽ ചേർന്നു. കമലേശ്വരത്ത്‌ ഒരുമിച്ചാണ്‌‌ ക്ലാസിന്‌ പോയത്‌.  അധ്യാപകരും കുടുംബവും സഹായിച്ചു. പത്താം ക്ലാസ്‌ വിജയിച്ചു. പ്ലസ്‌വൺ തുല്യത ക്ലാസിനുള്ള തയ്യാറെടുപ്പിലാണ്‌’’–- ബീമാപള്ളി സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ അലീഫ്‌ ഖാന്റെ വാക്കുകളിൽ ആഹ്ലാദം തിരയടിച്ചു.
അലീഫ്‌ ഖാനെയും ഭാര്യ റസീയ ബീവിയെയും പോലുള്ള ആയിരങ്ങളെയാണ്‌ കോർപറേഷൻ അറിവിന്റെ പാതയിൽ തിരികെ എത്തിച്ചത്‌. വിവിധ കാരണങ്ങൾ ആശിച്ചപോലെ സ്‌കൂൾ വിദ്യാഭ്യാസം നന്നായി മുന്നോട്ട്‌ കൊണ്ടുപോകാൻ കഴിയാതെ പോയവരാണിവർ. 
എന്നാൽ, പഠിക്കണമെന്ന മോഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ടായിരുന്നു. ആ മോഹമാണ്‌ കോർപറേഷനും സർക്കാരും സാക്ഷരതാമിഷനും ചേർന്ന്‌ സഫലമാക്കിയത്‌.
ഒാരോ വാർഡിലും പ്രത്യേകമായി സജ്ജീകരിച്ച അക്ഷരശ്രീ പഠനകേന്ദ്രങ്ങളിലായിരുന്നു സാക്ഷരത, നാല്, ഏഴ് തുല്യതാ ക്ലാസുകൾ. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകൾ പൊതു വിദ്യാലയങ്ങളിലും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top