31 October Saturday

394 പേർക്ക‌് പോസിറ്റീവ‌്

സ്വന്തം ലേഖകൻUpdated: Wednesday Sep 23, 2020
കോഴിക്കോട‌്
സമ്പർക്കത്തിലൂടെ രോഗബാധിതരായ 363 പേരുൾപ്പെടെ ജില്ലയിൽ ചൊവ്വാഴ‌്ച റിപ്പോർട്ട‌് ചെയ‌്തത‌് 394 കോവി‌ഡ‌് കേസ‌ുകൾ. വിദേശത്തുനിന്ന് എത്തിയ മാവൂർ സ്വദേശിക്കും ഇതര സംസ്ഥാനങ്ങളിൽനിന്നുവന്ന ഒമ്പതുപേർക്കും പോസിറ്റീവായി. ഉറവിടമറിയാത്ത 21 പേരുമുണ്ട‌്. രോഗികളിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ‌്. പുതിയ കണക്കുകൾ പ്രകാരം കോഴിക്കോട‌് സ്വദേശികളുടെ എണ്ണം 4085 ആയി. അതേസമയം, ജില്ലയിൽ ചികിത്സയിലായിരുന്ന 130 പേർ രോഗമുക്തരായി.
ഇതര സംസ്ഥാനം
തിരുവമ്പാടി - 5, കോർപറേഷൻ -1, കക്കോടി -2, ചേമഞ്ചേരി -1.
ഉറവിടം വ്യക്തമല്ലാത്തവർ
കോർപറേഷൻ -7, പനങ്ങാട് 5,  ഉളളിയേരി -2, പെരുമണ്ണ -1, ബാലുശേരി- 1, ചോറോട് -1, കോട്ടൂർ 1, മാവൂർ- 1, ഒളവണ്ണ 1, ഓമശേരി 1.
സമ്പർക്കത്തിലൂടെ
കോർപറേഷൻ: 131,  മാവൂർ 33, തലക്കുളത്തൂർ -27, ചേമഞ്ചേരി -24, കുരുവട്ടൂർ- 23, പെരുമണ്ണ -21, പെരുവയൽ -17, പനങ്ങാട് -13, ബാലുശേരി- 13, അത്തോളി- 5, നന്മണ്ട -5, ഒളവണ്ണ - 5, ഉണ്ണികുളം 5, ചെക്യാട് - 4, ഉളളിയേരി - 4, തിരുവമ്പാടി - 3, കൊയിലാണ്ടി - 3, ചേളന്നൂർ - 3, കക്കോടി - 3, പുതുപ്പാടി - 2, കാരശേരി - 2, കോട്ടൂർ - 2, കാവിലുംപാറ - 2, മടവൂർ - 2, രാമനാട്ടുകര - 1, കൊടുവളളി -1, മുക്കം -1, താമരശേരി 1, തിരുവളളൂർ -1, തുറയൂർ 1, വടകര 1, വളയം- 1, വാണിമേൽ -1, വേളം -1, അഴിയൂർ - 1. 
 
997 പേർകൂടി നിരീക്ഷണത്തിൽ
ജില്ലയിൽ പുതുതായി 997 പേർകൂടി നിരീക്ഷണത്തിലെത്തിയതോടെ ആകെ  21,614 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 99,611 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 382 പേരുൾപ്പെടെ 3,392 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. 126 പേർ ചൊവ്വാഴ‌്ച ആശുപത്രി വിട്ടു.  
ചൊവ്വാഴ‌്ച എത്തിയ 170 പേരുൾപ്പെടെ 3753 പ്രവാസികൾ നിരീക്ഷണത്തിലുണ്ട‌്. 607 പേർ ജില്ലാ  കോവിഡ്‌ കെയർ സെന്ററുകളിലും 3,088 പേർ വീടുകളിലും 58 പേർ ആശുപത്രിയിലുമാണ‌്. ഇതുവരെ 37,592 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. ചൊവ്വാഴ‌്ച 5,755 സാമ്പിൾ പരിശോധനയ‌്ക്കയച്ചു. ആകെ 3,04,857 സാമ്പിളിൽ  3,02,702  ഫലം ലഭിച്ചു. 2,90,687 എണ്ണം നെഗറ്റീവ് ആണ്. 2,155 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top