20 October Tuesday

403

സ്വന്തം ലേഖകൻUpdated: Wednesday Sep 23, 2020
ആലപ്പുഴ
ജില്ലയിൽ കോവിഡ് പ്രിതിദിന രോഗികളുടെ എണ്ണം നാനൂറ് കടന്നു.  ചൊവ്വാഴ്ച 403 പേർക്ക്‌ സ്ഥിരീകരിച്ചത്. 17ന് 367 പേർക്ക് രോഗമുണ്ടായതായിരുന്നു ഇതുവരെയുള്ള ഉയർന്ന കണക്ക്. 
കഴിഞ്ഞ അഞ്ചു ദിവസത്തിന് ശേഷം തിങ്കളാഴ്‌ച വലിയ കുറവുണ്ടായതിന് ശേഷമാണ് കണക്ക് കുത്തനെ ഉയർന്നത്. തിങ്കളാഴ്‌ച 107 പേർക്കേ രോഗമുണ്ടായിരുന്നുള്ളു. തിരുവനന്തപുരം, മലപ്പുറം, എറണാകുളം കഴിഞ്ഞാൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ജില്ല.
403 പേരിൽ 363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആകെ രോഗികളുടെ 90 ശതമാനം. ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്ക രോഗികൾക്ക് പുറമേ എട്ടുപേർ വിദേശത്തുനിന്നും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്.
 നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇവർ
രാമങ്കരി, ദേവികുളങ്ങര സ്വദേശികളാണ്. 231 പേർ രോഗമുക്തരായി. 
ചൊവ്വാഴ്‌ച ആലപ്പുഴയിലാണ് രോഗികൾ കൂടുതൽ. 83 പേർക്ക് രോഗമുണ്ട്. ദിവസങ്ങളായി ആലപ്പുഴയിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നുതന്നെ തുടരുകയാണ്. തിങ്കളാഴ്‌ചത്തെ നാലുപേരിൽനിന്ന് കായംകുളത്ത് രോഗികൾ 35 ആയി ഉയർന്നു. കടക്കരപ്പള്ളി 20, ഭരണിക്കാവ് 19, അരൂക്കുറ്റി 14, മണ്ണഞ്ചേരി 12, ഹരിപ്പാട് 11, പത്തിയൂർ 10, തൃക്കുന്നപ്പുഴ എട്ട്, അമ്പലപ്പുഴ ഏഴ്, കാർത്തികപ്പള്ളി, കൃഷ്ണപുരം, പുളിങ്കുന്ന്,തലവടി ആറുവീതം, ചേർത്തല, ചമ്പക്കുളം, കുമാരപുരം, നെടുമുടി, പുലിയൂർ, വെണ്മണി അഞ്ചുവീതവും രോഗികളുണ്ട്.
കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ജില്ലയിൽ 2046 രോഗികളുണ്ടായി. 91 ശതമാനവും സമ്പർക്കമാണ്‌. 1866 പേർ.  
42 തവണ ജില്ലയിൽ പ്രതിദിന രോഗികൾ നൂറുകടന്നു. ഇതിൽ 16 തവണ 200 ൽ അധികവും അഞ്ച് തവണ മുന്നൂറിലേറെയുമായിരുന്നു രോഗികൾ. ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 10,413 ആയി. 
ഇതിൽ 8537 സമ്പർക്ക രോഗികളുണ്ട്. ആകെ രോഗികളുടെ 82 ശതമാനം. ആകെ 7545 പേർ രോഗമുക്തരായി. 2856 പേർ ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top