31 October Saturday

മൃതദേഹം സംസ്‌കരിക്കാൻ മാര്‍ഗനിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
ആലപ്പുഴ
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മൃത​ദേഹം സംസ്‌കരിക്കാൻ ജില്ലാ ആരോ​ഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. 
കോവിഡ് സംശയിക്കുന്നയാളെ  മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചാൽ സാമ്പിൾ ശേഖരിച്ചശേഷം പൊലീസ് നടപടി പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. സ്രവ പരിശോധനാഫലത്തിന്‌ കാത്തുനിൽക്കാതെ കോവിഡ് മാനദണ്ഡം പാലിച്ചാകണം സംസ്‌കാരം. 
മൃതദേഹം കൈകാര്യംചെയ്യുന്നവർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. സംസ്‌കാരത്തിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കാവൂ. 
മരണമടഞ്ഞയാൾ ഉപയോഗിച്ച മുറിയും മറ്റ് വസ്‌തുക്കളും ഒരു ശതമാനം ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.  മതപരമായ ചടങ്ങുകൾ അനുവദനീയമല്ല. സ്രവ ഫലം ലഭിച്ച ശേഷമേ സംസ്‌കാരം നടത്തുന്നുള്ളൂ എങ്കിൽ ബന്ധുക്കൾ ഇക്കാര്യം ആശുപത്രി അധിക‌ൃതരെ അറിയിക്കണം. 
ഈ സാഹചര്യത്തിൽ ഫലം ലഭിക്കുന്നതുവരെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top