26 October Monday
കോൺഗ്രസ്‌ അക്രമരാഷ്ട്രീയം

കാൽലക്ഷം കേന്ദ്രങ്ങളിൽ യുവജനപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ വെളിയത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്യുന്നു

കൊല്ലം\തിരുവനന്തപുരം
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കാൽലക്ഷം കേന്ദ്രങ്ങളിൽ യുവജനപ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ടൗൺ യൂണിറ്റിൽ പ്രതിഷേധം ഉദ്‌ഘാടനംചെയ്തു. 
സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരം വെമ്പായത്തും പ്രസിഡന്റ് എസ് സതീഷ് എറണാകുളത്തെ കലൂരിലും ഉദ്‌ഘാടനംചെയ്തു. 
കൊല്ലം ജില്ലാ പ്രസിഡന്റ്‌ ശ്യാംമോഹൻ ചവറ പഴഞ്ഞിക്കാവിലും സെക്രട്ടറി എസ്‌ ആർ അരുൺബാബു നെടുവത്തൂർ വെളിയം ടൗണിലും ട്രഷറർ കെ പ്രദീപ്‌ ശൂരനാട്‌ വലിയത്തും സംസ്ഥാനകമ്മിറ്റി അംഗം കെ എസ്‌ ബിനു ചാത്തന്നൂർ തിരുമുക്കിലും ഉദ്‌ഘാടനംചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top