30 May Saturday

ജനതാ കർഫ്യൂ ജില്ലയിൽ പൂർണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനതാ കർഫ്യൂവിൽ നിശ്‌ചലമായ ബത്തേരി കെഎസ്‌ആർടിസി ഡിപ്പോ

കൽപ്പറ്റ
 കോവിഡിനെ പൂട്ടാൻ ജനം വീട്ടിലിരുന്നു. ജനതാ കർഫ്യൂവിനൊപ്പം ചേർന്ന്‌ ജില്ലയും. കോവിഡിനെതിരെയുള്ള പ്രതിരോധത്തിൽ ജില്ല നിശ്‌ചലമായി. ആരും പുറത്തിറങ്ങിയില്ല.  ഞായറാഴ്‌ച്ചയായിട്ടും ദേവാലയങ്ങളിൽ കുർബാന ഉണ്ടായില്ല.  പ്രതിരോധ പ്രവർത്തനങ്ങളിലുള്ളവർമാത്രമാണ്‌ പുറത്തിറങ്ങിയത്‌.  ഗ്രാമങ്ങളിലും നഗരങ്ങളിലും റോഡുകൾ വിജനമായി.  ഇരുചക്രവാഹനങ്ങൾപോലുമുണ്ടായില്ല. അപൂർവം ചരക്ക്‌ വാഹനങ്ങൾ കടന്നുപോയി. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. കൽപ്പറ്റ, മാനന്തവാടി, ബത്തേരി, പുൽപ്പള്ളി, പനമരം, പടിഞ്ഞാറത്തറ തുടങ്ങിയ  പ്രധാന നഗരങ്ങളെല്ലാം  നിശ്‌ചലമായി. പെട്ടികടകൾപോലും തുറന്നില്ല.  കർഫ്യു ദിനത്തിൽ ആളുകൾ ശുചീകരണത്തിലും  മുഴുകി. വീടുകളും പൊതുഇടങ്ങളും ശുചീകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top