27 May Wednesday

നിർദേശങ്ങൾ കർശനമായി പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

കാസർകോട്‌
കോവിഡ് 19 ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ  ഇൻ ചാർജ്  എ വി രാംദാസ് അറിയിച്ചു. വിദേശത്തുനിന്നും വന്നവരും അവരുമായി അടുത്തിടപഴകിയ വരും നിർബന്ധമായും  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും  കൊറോണ കൺട്രോൾ  സെല്ലുമായി ബന്ധപ്പെടുകയും ചെയ്യണം. കൊറോണ വൈറസ് സാമൂഹിക വ്യാപനം  തടയുന്നതിനായി പൊതുജനസമ്പർക്കം ഒഴിവാക്കണം.
പ്രധാന വാർത്തകൾ
 Top