02 March Tuesday
താനൂര്‍ ഹാര്‍ബര്‍ നാടിന് സമര്‍പ്പിച്ചു

താനൂരും പറയും വികസനത്തിന്റെ കഥ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നു

താനൂർ

വികസനം താനൂരിന് ഇന്ന്‌  കേവലമൊരു വാക്കല്ല, അനുഭവമാണ്‌. താനൂർ ഹാർബർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചതോടെ നാടിന്റെ ഏറെക്കാലത്തെ സ്വപ്‌നമാണ്‌ യാഥാർഥ്യമായത്‌. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ എസ് ശർമ ഫിഷറീസ് മന്ത്രിയായിരിക്കെയാണ് താനൂർ ഹാർബർ എന്ന മത്സ്യത്തൊഴിലാളികളുടെ ആഗ്രഹത്തിന് ചിറകുമുളച്ചത്.  എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായ വിധത്തിലായിരുന്നില്ല യുഡിഎഫ് സർക്കാർ പ്രവൃത്തിയുമായി മുന്നോട്ടുപോയത്. ഇതുകാരണം നിരവധി പേർക്കാണ് മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായത്. പ്രവൃത്തി പൂർത്തീകരിക്കാനും യുഡിഎഫ് തയ്യാറായില്ല.  തുടർന്ന് വന്ന എൽഡിഎഫ് സർക്കാരിന് മുമ്പാകെ തൊഴിലാളികൾ പുതിയ നിർദേശം സമർപ്പിച്ചു. തുടർന്ന് അലൈൻമെന്റ് മാറ്റി നിർമാണം നടത്താൻ തീരുമാനമായി. നബാർഡ് ആർഐഡിഎഫ് -15 പദ്ധതിയിലുൾപ്പെടുത്തിയാണ്‌ 15 കോടി രൂപ ചെലവിൽ ഹാർബർ എൻജിനിയറിങ് വകുപ്പ് മുഖേന പുലിമുട്ടുകൾ ദീർഘിപ്പിക്കുന്ന രണ്ടാംഘട്ടം പൂർത്തിയാക്കിയത്‌. താനൂരില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ വി അബ്ദുറഹ്‌മാന്‍ എംഎല്‍എ അധ്യക്ഷനായി.  കിന്‍ഫ്ര ഡയറക്ടര്‍ ഇ ജയന്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ സി ലത, മത്സ്യഫെഡ് ചെയര്‍മാന്‍ ജെ ചിത്തരഞ്ജന്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി പി കുഞ്ഞിരാമന്‍, താനൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പി ടി അക്ബര്‍, ഇ കുമാരി, ആരിഫ സലിം, സുചിത്ര സന്തോഷ്, റൂബി ഫൗസി, ഹംസു മേപ്പുറത്ത്, ഒ കെ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.  ഹാര്‍ബര്‍ എൻജിനിയറിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ എന്‍ കെ മുഹമ്മദ് കോയ നന്ദി  പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഹാർബർ ശിലാഫലകം അനാച്ഛാദനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top