02 March Tuesday

"പുതുജീവനം’ പദ്ധതി അവലോകനവും 
‘പച്ചപ്പ്‌’ ഡോക്യുമെന്ററി പ്രകാശനവും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

 

കൽപ്പറ്റ
കിലയുടെ സഹായത്തോടെ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ‘പച്ചപ്പ്’‌ പദ്ധതിയിൽ ആദിവാസി ലഹരി വിമുക്ത ക്യാമ്പെയിൻ "പുതുജീവനം’ പദ്ധതിയുടെ അവലോകനയോഗവും, പച്ചപ്പ്‌ ഡോക്യുമെന്ററി പ്രദർശനവും, ഉപഹാര സമർപ്പണവും സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിത അധ്യക്ഷയായി. ‘പുതുജീവനം’ പദ്ധതിയുടെ ഒന്നാംഘട്ട റിപ്പോർട്ട് ഐടിഡിപി പ്രൊജക്ട്‌ ഓഫീസർ ചെറിയാൻ ഏറ്റുവാങ്ങി. 
    കാർഷിക, സേവനമേഖലയിൽ പച്ചപ്പിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ജിജി ജോസഫ്  (പടിഞ്ഞാറത്തറ), പി കെ സദാശിവൻ (മേപ്പാടി), പി എം മുഹമ്മദ് ഷമീർ  (മുട്ടിൽ) എന്നിവർക്ക് എംഎൽഎ ഉപഹാരം നൽകി. പച്ചപ്പ്‌ ഡോക്യുമെന്ററി പ്രദർശനം നടത്തി. കുടുംബശ്രീ അസി. കോ –-ഓർഡിനേറ്റർ മുരളി, പച്ചപ്പ്‌ കോ -ഓർഡിനേറ്റർ കെ ശിവദാസൻ, വി ജയേഷ്, സി എം സുമേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top