04 June Thursday

സിപിഐ എം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020
വർക്കല 
സിപിഐ എം പാളയംകുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിരൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിപിഐ എം കോവൂർ ബ്രാഞ്ച്‌ അംഗവും ചെമ്മരുതി പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാനുമായ കോവൂർ ഇടശേരിമഠത്തിൽ കർമചന്ദ്രൻ നമ്പൂതിരിയെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കഞ്ചാവ് മാഫിയയെ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌. 
അയിരൂർ വില്ലിക്കടവിൽനിന്ന്‌ ആരംഭിച്ച മാർച്ച് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ എച്ച് സലിം അധ്യക്ഷനായി. സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, ബി എസ് ജോസ്, വി സത്യദേവൻ, ടി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 
സിപിഐ എം പാളയംകുന്ന് ലോക്കൽ സെക്രട്ടറി ജി എസ് സുനിൽ സ്വാഗതവും ചെമ്മരുതി ലോക്കൽ സെക്രട്ടറി എസ് സന്തോഷ് നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top