16 June Sunday

തിരിതെളിഞ്ഞു; ലിനിയുടെ ഓർമകളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
പേരാമ്പ്ര
ജീവത്യാഗംകൊണ്ട് പ്രതിരോധത്തിന‌് പുതിയ അധ്യായമെഴുതിയ ലിനി സിസ്റ്ററുടെ ഓർമകളോടെയാണ‌് ബിസോൺ കലോത്സവം ‘ബേണിങ‌് ബെഞ്ചിന‌്’ തുടക്കമായത‌്. പേരാമ്പ്ര സികെജി ഗവ. കോളേജിലെ ‘പഞ്ചമി’ വേദിയിൽ  ലിനിയുടെ ഭർത്താവ് സജീഷും മക്കളായ റിതുലും സിദ്ധാർഥും ചേർന്ന‌് പന്തം കൊളുത്തി. സദസ്സിലുണ്ടായിരുന്നവർ പന്തങ്ങൾ ഏറ്റുവാങ്ങി. പേരാമ്പ്ര സികെജി കോളേജ് പ്രിൻസിപ്പൽ പ്രിയദർശൻ അധ്യക്ഷനായി. സിനിമാ താരങ്ങളായ ദീപക് പറമ്പോൽ, അനശ്വര പുനമ്പത്ത്, മുൻ എംഎൽഎ എ കെ പത്മനാഭൻ, പഞ്ചായത്ത് പ്രസിഡന്റ‌് കെ എം റീന, വൈസ് പ്രസിഡന്റ‌് കെ പി ഗംഗാധരൻ നമ്പ്യാർ, സിൻഡിക്കേറ്റ‌് അംഗം കെ കെ ഹനീഫ, നാടകപ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അമൽജിത്ത് കുട്ടോത്ത്, ടി അതുൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വിഷ്ണു പ്രസാദ് സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top