29 February Saturday

ഭരണഘടനയ്‌ക്കൊപ്പമാണ്‌ നാം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളാ പ്രവാസിസംഘം കായംകുളം ഏരിയ കമ്മിറ്റി പ്രതിഷേധജ്വാല തെളിയിക്കുന്നു

 കവികളുടെയും ചിത്രകാരന്മാരുടെയും പ്രതിഷേധം ഇന്ന്

മാവേലിക്കര 
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ബിജെപിയുടെ ഫാസിസ്‌റ്റ്‌ നീക്കങ്ങൾക്കെതിരെയും കവികളുടെയും ചിത്രകാരന്മാരുടെയും  പ്രതിഷേധം സംഘടിപ്പിക്കും. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന  പരിപാടി വ്യാഴാഴ്‌ച വൈകിട്ട് നാലിന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്യും. 
തുടർന്ന് കവി സി എസ് രാജേഷ് നയിക്കുന്ന "പോയട്രി എഗെയെൻസ്‌റ്റ്‌ ഫാസിസം" പരിപാടിയും രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർഥികൾ നയിക്കുന്ന തത്സമയ പെയിന്റിങും നടക്കും.
 

പ്രതിഷേധദീപം തെളിച്ചു

മാവേലിക്കര
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ മാവേലിക്കര ഏരിയയിൽ 11 കേന്ദ്രങ്ങളിൽ പ്രതിഷേധദീപം തെളിച്ചു.  തെക്കേക്കര കുറത്തികാട് ജങ്ഷനിൽ ജില്ലാ സെക്രട്ടറി കോശി അലക്‌സ്‌ ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി കെ മുരളീധരൻ അധ്യക്ഷനായി. ഏരിയ വൈസ്‌പ്രസിഡന്റ് രാജു സംസാരിച്ചു.
 

എസ്‌എഫ്‌ഐ വിദ്യാർഥിചങ്ങല

മാവേലിക്കര
മനുഷ്യ മഹാശൃംഖലയ്‌ക്ക് പിന്തുണയുമായി നഗരത്തിൽ വിദ്യാർഥി ചങ്ങല.   എസ്എഫ്ഐ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന്‌ കുട്ടികൾ പങ്കെടുത്തു. ബുദ്ധ ജങ്ഷനിൽ നിന്നും പ്രകടനമായെത്തിയ വിദ്യാർഥികൾ മിച്ചൽ ജങ്ഷനിൽ നിന്നും ബുദ്ധ ജങ്ഷൻ വരെ ചങ്ങല തീർത്തു. ഏരിയ സെക്രട്ടറി അർപ്പൺ പി വർഗീസ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് അനൂപ് മധു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കാർത്തിക് സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം അരവിന്ദ്   പ്രതിജ്ഞ ചൊല്ലി.\
 

 ഭരണഘടനാ സംരക്ഷണ സദസ് 

ചാരുംമൂട് 
എൽഡിഎഫ് ചുനക്കര മേഖലാ കമ്മിറ്റി പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സദസ് നടത്തി. തെരുവിൽമുക്കിൽ എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. അഡ്വ. കെ അശോക്‌കുമാർ അധ്യക്ഷനായി. ആർ രാജേഷ് എംഎൽഎ, ജി രാജമ്മ, രാജു മോളേത്ത്, പി മധു,  ബി ബിനു  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top