29 February Saturday

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആറ് പദ്ധതികള്‍ക്ക്‌ 72.5 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 

ചെറുവത്തുർ
തൃക്കരിപ്പൂർ മണ്ഡലത്തിൽ  ആറ് പദ്ധതികൾക്ക്‌ 72.5 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി ഡയറക്ടർ ബോർഡ് യോഗം  നൽകിയതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. നടക്കാവ് റെയിൽവേ മേൽപ്പാല നിർമാണത്തിനായി  32.24 കോടി രൂപ, നീലേശ്വരം രാജാറോഡ് വികസനം16.72 കോടി രൂപ, രാമൻചിറ പാലം നിർമാണം 14.72 കോടി, ഇ കെ നായനാർ സ്മാരക ഗവ. കോളേജ് എളേരിത്തട്ട് കെട്ടിട നിർമാണത്തിന് 6.18 കോടി രൂപ, ജിഎഫ്‌വിഎച്ച്എസ് എസ് കാടങ്കോടിന് കെട്ടിട നിർമാണം 1.48 കോടി രൂപ, ജി എഫ്എച്ച്എസ്എസ് പടന്ന കടപ്പുറത്തിന് കെട്ടിട നിർമാണം 1.15 കോടി രൂപ എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. നീലേശ്വരം രാജാറോഡ് വികസനം എന്ന സ്വപ്നം ഇതോടുകൂടി പ്രാവർത്തികമാവുകയാണ്.  
നീലേശ്വരത്തെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായ കച്ചേരി കടവ് പാലം ഫെയ്‌സ് ടു വർക്കായി ചെയ്യും. കയ്യൂർ ചീമേനി പഞ്ചായത്തിനെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന രാമൻചിറ പാലം നാഷണൽ ഹൈവേ മുതൽ നാപ്പച്ചാൽ വരെ ആധുനികവൽക്കരിച്ച അപ്രോച്ച് റോഡ് ഉൾപ്പടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 
പാലായി ഷട്ടർ കം ബ്രിഡ്ജ് കൂടി യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിൽ വികസനം ത്വരിതഗതിയിലാകും. തൃക്കരിപ്പൂർ പിലിക്കോട് പഞ്ചായത്തുകളെ പടന്ന പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതും ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യവുമാണ് നടക്കാവ് റെയിൽവേ മേൽപ്പാലം.   എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിന്റെ ദീർഘകാല ആവശ്യം മുൻനിർത്തിയാണ് പുതിയ അക്കാഡമിക് ബ്ലോക്ക് .
പ്രധാന വാർത്തകൾ
 Top