21 February Friday

ജില്ലയിൽ 2749 തീരദേശ നിയമലംഘനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
കാസർകോട്‌ 
ജില്ലയിൽ തീരദേശ നിയന്ത്രണ മേഖലയിലുൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2749 നിയമ ലംഘനങ്ങൾ. മംഗൽപാടി പഞ്ചായത്തിൽ നിന്നും 301 പേർ, ചെറുവത്തൂർ 256, ചെമ്മനാട് 222, കാസർകോട് നഗരസഭ 195, തൃക്കരിപ്പൂർ 67, ഉദുമ 50, കാഞ്ഞങ്ങാട് നഗരസഭ 46, പള്ളിക്കര 45, നീലേശ്വരം നഗരസഭ 34, പടന്ന 23, കുമ്പളയിൽ 22 പേരുമാണ് പട്ടികയിലുൾപ്പെട്ടിട്ടുള്ളത്.   
കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ  ഹിയറിങ്ങിലാണ്‌ ഇത്‌ വ്യക്തമായത്‌.  കഴിഞ്ഞ ഡിസംബർ 19 ന് ചെർക്കളയിൽ കലക്ടറുടെ നേതൃത്വത്തിൽ  നടന്ന ഹിയറിങിൽ ഉണ്ടാക്കിയ പട്ടികയിലുൾപ്പെട്ട 1488 പേരിൽ 1233 പേർ ഹിയറിങ്ങിനെത്തി.
തീരപ്രദേശത്തെ മത്സ്യമേഖലയിലുള്ളവരുടെയും തദ്ദേശവാസികളുടെയും ജീവിത സുരക്ഷ ഉറപ്പു വരുത്തുക, സമുദ്രതീരത്തെ  സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നിവയാണ് നിയന്ത്രിത മേഖലയിലുടെ  ഉദ്ദേശിക്കുന്നത്. ജനങ്ങളെ സഹായിക്കാനാണ് ഹിയറിങ്ങ് നടത്തുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top