01 February Wednesday

അമ്മയുടെ പാതയിൽ ആൻജോസും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
തൃശൂർ
അമ്മയുടെ പാത പിന്തുടർന്ന്‌  സ്വർണം കൊയ്‌ത്‌ ആൻജോസ്‌ കെ തോമസ്‌.   മാള സെന്റ്‌ ആന്റണീസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌ടു കംപ്യൂട്ടർ സയൻസ്‌ വിദ്യാർഥിയായ ആൻജോസ്‌  ജില്ലാ സ്‌കൂൾ  കായികമേളയിൽ  സീനിയർ വിഭാഗം ഷോട്ട്‌പുട്ടിലാണ്‌ ഒന്നാംസ്ഥാനത്തെിയത്‌. 
20 വർഷംമുമ്പ്‌ ആൻജോസിന്റെ അമ്മ മിനി തോമസ്‌  മാള സെന്റ്‌ ആന്റണീസ്‌ സ്‌കൂളിൽനിന്നും അതലറ്റിക്‌ മീറ്റിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത്‌  മെഡൽ നേടിയിരുന്നു.  ഇതേ പാതയിലാണ്‌ ആൻജോസിന്റെ മുന്നേറ്റം.  14.38 മീറ്റർ ദൂരം ഷോട്ട്‌പുട്ട്‌ പായിച്ചാണ്‌ സ്വർണം നേടിയത്‌. ശനിയാഴ്‌ച നടന്ന മത്സരത്തിൽ 110 മീറ്റർ ഹർഡിൽസിൽ വെള്ളിയും ഈ മിടുക്കൻ നേടിയിരുന്നു. ചെറിയ  വ്യത്യാസത്തിലാണ്‌ ഹർഡിൽസിൽ സ്വർണം നഷ്ടപ്പെട്ടത്‌. ചൊവ്വാഴ്‌ച ജാവലിൻ ത്രോ മത്സരത്തിലും  4–- 100 മീറ്റർ റിലേയിലും ആൻജോസ്‌  ഇറങ്ങുന്നുണ്ട്‌.   2022ൽ നടന്ന സംസ്ഥാന ഇന്റർ ക്ലബ് ചാമ്പ്യൻഷിപ്പിലും സംസ്ഥാന യൂത്ത്‌ മീറ്റിലും  വെള്ളിമെഡൽ നേടിയിരുന്നു. 
വില്ലേജ്‌ ഫീൽഡ്‌ അസിസ്‌റ്റന്റായ അച്ഛൻ കെ വി തോമസിന്റെ പ്രചോദനത്തിൽനിന്നാണ്‌ കായികമത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കാനായതെന്ന്‌ ആൻജോസ്‌ പറഞ്ഞു. സഹോദരൻ അനക്‌സ്‌ തമിഴ്‌നാട്‌ സെൻട്രൽ യൂണിവേഴ്‌സിറ്റി ടീമിന്റെ ഗോൾ കീപ്പറായിരുന്നു. മറ്റൊരു സഹോദരൻ അനീസ്‌ തോമസ്‌ വോളിബോൾ താരമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top