23 January Sunday
ഭവനരഹിതർക്ക്‌ അവഗണന

അനർഹർക്ക്‌ ലൈഫ്‌ പദ്ധതിയിൽ വീട്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021
 
മേപ്പാടി
അർഹരായ ഭവന  രഹിതരെ  ഒഴിവാക്കി  ഒഴിവാക്കി ലൈഫ്‌ പദ്ധതിയിൽ വീട്‌ അനുവദിക്കുന്നതായി പരാതി. മേപ്പാടി പഞ്ചായത്ത്‌  21 വാർഡിലാണ്‌  വാർഡ്‌ മെമ്പറും ഭരണസമിതിയും സ്വജനപക്ഷപാതിത്വം കാണിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ ഡിവൈഎഫ്‌ഐ കലക്ടർക്ക്‌‌ പരാതി നൽകി.
 പഞ്ചമി ഗ്രൗണ്ടിന്‌ സമീപത്ത്‌ നിലവിൽ വാസയോഗ്യമായ വീടുള്ളയാൾക്കാണ്‌ വീണ്ടും അനുവദിച്ചത്‌.  വാർഡ്‌ മെമ്പറുടെ സുഹൃത്തായ ഇയാളുടെ അച്ഛന്റെ പേരിലായിരുന്നു വീട്‌. ഈ വീട്‌ ജെസിബി ഉപയോഗിച്ച്‌  തകർത്താണ്‌ പുതിയ വീട്‌ നിർമാണം.  തറ നിർമാണം പൂർത്തിയായി.  ഇത്തരത്തിൽ വേറെയും പരാതികൾ ഉയർന്നിട്ടുണ്ട്‌. കോവിഡിന്റെ മറവിലാണ്‌ ലിസ്‌റ്റ്‌ വൈകിപ്പിക്കുകയും അനർഹരെ തിരുകിക്കയറ്റുകയും ചെയ്‌തിരിക്കുന്നത്‌. 
വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്ന നിരവധി പേർ വാർഡിലുള്ളപ്പോഴാണ്‌ ഈ അനീതി. 
ഇത്തരം നടപടികൾ അവസാനിപ്പിക്കുന്നതിനാവശ്യമായ  ഇടപെടൽ ഉണ്ടാവണമെന്ന്‌ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി നൽകിയ പരാതിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top