26 January Wednesday

ചാത്തനാട്‌ അക്രമം: 
ഒരാൾകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

സുജിത്ത്

ആലപ്പുഴ
സ്​ഫോടകവസ്​തു പൊട്ടി അരുൺകുമാർ (കണ്ണൻ) കൊല്ലപ്പെട്ട സംഭവത്തിന്​ തൊട്ടുമുമ്പ്​​ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. അരുൺകുമാറി​ന്റെ സുഹൃത്ത്​ പട്ടണക്കാട്​ വെളുത്തേടത്ത്​ വെളിയിൽ സുജിത്തിനെയാണ്​ (വെളുമ്പൻ– 39) നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഒരാളെ കൂടി കിട്ടാനുണ്ട്​.  വലിയമരം വാർഡ്‌ തങ്ങൾവക പുരയിടം നഫ്‌സൽ (38), കാട്ടൂർ ചിറപ്പറമ്പിൽ മിറാഷ്‌ (ഉണ്ണി –- 25), ആലപ്പുഴ സനാതനപുരം വാർഡ്‌ പുത്തൻപറമ്പ്‌  ടോം റാഫേൽ (25) എന്നിവരാണ്‌ നേര​ത്തെ അറസ്റ്റിലായത്‌. 
 സംഭവദിവസം കണ്ണന്റെ നേതൃത്വത്തിൽ ആറംഗസംഘം ചാത്തനാട്​ ശ്‌മശാനത്തിന്​ സമീപത്തെ കിളിയൻപറമ്പിൽ രാഹുലിന്റെ വീട്​ അന്വേഷിച്ചെത്തിയിരുന്നു. തുടർന്ന്​ ചാത്തനാട്​ കോളനിയിലെ മനു അലക്​സിനെ വീട്ടിൽക്കയറി വെട്ടി. 
ചാത്തനാട്​ മേഖലയിൽ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ്​ ഏറ്റുമുട്ടിയശേഷം ബൈക്കിൽ മടങ്ങിപ്പോകുമ്പോൾ സ്​ഫോടകവസ്​തു പൊട്ടിതെറിച്ചാണ്​ കണ്ണൻ മരിച്ചതെന്ന്‌​ പൊലീസ്​ പറഞ്ഞു​. ​

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top