28 November Sunday

ഐടിഐ വിദ്യാർഥിനി പൊള്ളലേറ്റ് 
മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കിളിമാനൂർ
ഐടിഐ വിദ്യാർഥിനി വീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ. ആൽത്തറമൂട് പാറമുക്ക് കാർത്തികയിൽ ആദിത്യ (18)ആണ് മരിച്ചത്. വ്യാഴം വൈകിട്ട്‌ നാലോടെയാണ് സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആദിത്യയുടെ അമ്മ തൊഴിലുറപ്പിനുപോയതായിരുന്നു. അച്ഛൻ വിദേശത്താണ്. 
അനുജൻ പാൽ വാങ്ങാൻ പോയ സമയത്താണ് സംഭവം. തീയും പുകയും ഉയരുന്നതു കണ്ട സമീപവാസി നാട്ടുകാരെ കൂട്ടി പൊലീസിൽ വിവരം അറിയിച്ചു. കുറ്റിയിട്ടിരുന്ന  വാതിൽ നാട്ടുകാർ ചവിട്ടിപ്പൊളിച്ചാണ് ആദിത്യയെ പുറത്തെടുത്തത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ ആദിത്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ആറ്റിങ്ങൽ അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. 
കൊല്ലം ഗവ. വിമൻസ് ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് ആദിത്യ. അച്ഛൻ: അനിൽ കുമാർ. അമ്മ: ദിവ്യ. സഹോദരൻ: അതുൽ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 
അപകട കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top