15 November Friday
പൂവാറിൽ 80 -ലക്ഷം തട്ടിപ്പറിച്ച സംഭവം

5 പേർ പിടിയിലായതായി സൂചന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
കോവളം 
ആറ്റിങ്ങൽ സ്വദേശിയുടെ കൈയിൽനിന്ന്‌ 80- ലക്ഷം തട്ടിപ്പറിച്ച് കടന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിലായതായി സൂചന. വസ്തുവാങ്ങാൻ പൂവാറിൽ സുഹൃത്തുമായി എത്തിയ അബ്ദുൾ മജീദിന്റെ  കൈയിൽനിന്നാണ് 80- ലക്ഷം തട്ടിപ്പറിച്ച് സംഘം രക്ഷപ്പെട്ടത്. എന്നാൽ, സംഭവത്തിൽ എട്ട് പ്രതികൾ ഉണ്ടെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമായെന്നും പൊലീസ് പറയുന്നു.   
 ഞായറാഴ്ച രാവിലെ പൂവാർ ബീച്ച്‌ റോഡിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ഇടനിലക്കാരാണ് അബ്ദുൾ മജീദിനെ പണവുമായി പൂവാറിലെ ഹോട്ടലിൽ എത്തിച്ചത്.
 ഇടനിലക്കാരുടെ നിർദേശപ്രകാരം വസ്തുഉടമയെ നേരിൽ കാണാൻ കാത്തിരിക്കുമ്പോഴാണ് ഒരുസംഘം എത്തി ഹോട്ടലിന്റെ ഗേറ്റ് പൂട്ടിയശേഷം പണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ച് കടന്നത്. തുടർന്ന് മോഷ്ടാക്കൾ പണം അടങ്ങിയ ബാഗുമായി സ്വകാര്യ ബോട്ടിൽ കയറി രക്ഷപ്പെട്ടതായി പരാതിയിൽ പറയുന്നു.  പ്രതികൾ ബാഗുമായി ഓടുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. 
ബാഗ് തട്ടിപ്പറിച്ച് കടന്ന സംഘത്തിലുള്ളവരെല്ലാം പൂവാർ സ്വദേശികളാണ്. പിടിയിലായവരിൽ രണ്ടുപേരെ തേങ്ങാപട്ടണത്തിൽനിന്നും ഒരാളെ മാർത്താണ്ഡത്തുനിന്നും ഒരാളെ പൂന്തുറയിൽനിന്നും ഒരാളെ പൂവാറിൽനിന്നുമാണ് പിടികൂടിയത്. സംഭവത്തിൽ പൂവാർ പൊലീസ് അന്വേഷണം ശക്തമാക്കി.
 
പ്രധാന വാർത്തകൾ
 Top