20 October Tuesday

പതിനായിരം കടന്നു

സ്വന്തം ലേഖകൻUpdated: Tuesday Sep 22, 2020
 
ആലപ്പുഴ 
ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. സെപ്തംബർആദ്യം 5781 പേർക്കായിരുന്നുരോഗം. 10 ദിവസം പിന്നിട്ടപ്പോൾ അത് 7, 287 ആയി ഉയർന്നു. 21 ആയപ്പോൾ ആകെരോ​ഗികളുടെ എണ്ണം 10,010 ആയി. ഇതിൽ 8,174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്‌.
 ആകെ രോ​ഗികളുടെ 81 ശതമാനവും സമ്പർക്കം. ആകെ 7,314 പേർ രോ​ഗമുക്തരായി. 2684 പേർ ചികിത്സയിലുണ്ട്. തിങ്കളാഴ്‌ച 112 പേർക്ക്‌ രോ​ഗം സ്ഥിരീകരിച്ചു. രോ​ഗികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും സമ്പർക്കതോത് കുറയുന്നില്ല. 112ൽ 104 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം. ആകെ രോ​ഗികളുടെ 93 ശതമാനം. രോ​ഗികളേക്കാൾ ഇരട്ടിയിലേറെ രോ​ഗമുക്തർ. 234 പേർ രോ​ഗമുക്തരായി. സമ്പർക്ക രോ​ഗികൾക്ക് പുറമേ രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നും‌ എത്തിയവരാണ്.  
ദിവസങ്ങൾക്ക് ശേഷം പാണാവള്ളിയിൽ രോ​ഗികളുടെ എണ്ണം വർധിച്ചു. 22 പേർക്ക്‌ രോ​ഗംസ്ഥിരീകരിച്ചു. ആലപ്പുഴയിലും സ്ഥിതി വ്യത്യാസമില്ലാതെ തുടരുന്നു. 15 പുതിയ രോ​ഗികളുണ്ട്. ഞായറാഴ്‌ച 18 രോ​ഗികളുണ്ടായിരുന്ന ചേർത്തല തെക്ക് തിങ്കളാഴ്‌ച നാലായികുറഞ്ഞു.  
കായംകുളത്ത് നാലുപേർക്കാണ് രോ​ഗമുണ്ടായിരുന്നത്. ഞായറാഴ്‌ച 21 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. പത്തിയൂർ, കഞ്ഞിക്കുഴി, മാവേലിക്കര, പുറക്കാട് എന്നിവിടങ്ങളിലും വലിയ കുറവുണ്ടായി. എരമല്ലിക്കരയിൽ ഏഴും അരൂക്കുറ്റിയിൽ ആറും പുതിയ രോ​ഗികളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top