31 October Saturday

എംപിമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധിക്കുക: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
കണ്ണൂർ
ജനങ്ങൾക്കുവേണ്ടി രാജ്യസഭയിൽ പ്രതിഷേധിച്ചതിന്‌ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച ജില്ലയിലെങ്ങും പ്രകടനം നടത്തും. വൈകിട്ട്‌ ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിലാണ്‌ പ്രകടനം. 
കൃഷിക്കാരെ കൂട്ട ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്നതാണ്‌ കർഷകദ്രോഹ ബിൽ. കർഷകരെ വൻകിട കോർപ്പറേറ്റുകളുടെ ചൂഷണത്തിനെറിഞ്ഞുകൊടുക്കുന്ന നിയമനിർമാണത്തിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്‌. ജനാധിപത്യ മര്യാദകളാകെ ലംഘിച്ച്‌ വോട്ടെടുപ്പ്‌ പോലുമില്ലാതെ ബിൽ പാസാക്കുകയായിരുന്നു ബിജെപി സർക്കാർ. പ്രതിഷേധിച്ച ഇടത്‌ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തു. സിപിഐ എം എംപിമാരായ  കെ കെ രാഗേഷിനെയും എളമരം കരീമിനെയും സസ്‌പെൻഡ്‌ചെയ്‌ത നടപടി പ്രാകൃതമാണ്‌. ജനാധിപത്യ അവകാശങ്ങളോടുള്ള കടന്നാക്രമണം കൂടിയാണിത്‌. ജനപ്രതിനിധികളുടെ കടമ നിയമനിർമാണ സഭകളിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കുകയെന്നതാണ്‌. ഈ അവകാശത്തിൻമേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവാത്തതാണ്. പ്രതിഷേധ പരിപാടികളിൽ മുഴുവൻ പേരും പങ്കാളികളാകണമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top