ചേർത്തല
പെരുമ്പളത്ത് സംസ്ഥാനത്തെ ആദ്യ കക്കാ സംസ്കരണകേന്ദ്രം തുറന്നു. ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ കേന്ദ്രത്തിൽ ദിവസേന ഒരു ടൺവരെ കക്കാ ശുദ്ധമാക്കി സംസ്കരിക്കാനാകും. തദ്ദേശീയർക്ക് വലിയതോതിൽ തൊഴിലവസരം ലഭ്യമാകും. കക്കാ സംസ്കരണ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പെരുമ്പളത്തെ 250 കുടുംബങ്ങൾക്ക് പ്രത്യക്ഷ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 90 വനിതകൾക്ക് സിഫ്റ്റ് പരിശീലനംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..