15 October Tuesday
പ്രളയക്കെടുതി

കുട്ടികൾക്കുള്ള സഹായം ഉറപ്പാക്കണം

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019
 
മലപ്പുറം
പ്രളയക്കെടുതി നേരിടുന്നവർക്കുള്ള സഹായം യഥാസമയം ലഭ്യമാക്കാൻ ബാലാവകാശ സംരക്ഷണ കമീഷന്റെ ഇടപെടൽ. കുട്ടികൾക്ക്‌ സഹായം ലഭിക്കുന്നതിനെപ്പറ്റി ജില്ലാ ചൈൽഡ്‌ പ്രൊട്ടക്‌ഷൻ ഓഫീസ്‌ വിശദമായ റിപ്പോർട്ട്‌ നൽകാൻ കമീഷൻ നിർദേശിച്ചു. പ്രളയം സംബന്ധിച്ച മാധ്യമവാർത്തകളെത്തുടർന്നാണ്‌ കമീഷൻ സ്വമേധയാ നടപടിയെടുത്തത്‌. 
 പ്രളയത്തിനിരയായ കുട്ടികൾക്ക്‌ സർക്കാർ, മറ്റിതര സംവിധാനങ്ങൾ എന്നിവയ്‌ക്കുപുറമെ വേറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന്‌ പരിശോധിക്കണം. 
രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ എന്ത്‌ നടപടി എടുത്തു, പ്രളയത്തിനിരയായ എത്ര കുട്ടികളെ ജില്ലാ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി, ഇവരുടെ വിദ്യാഭ്യാസം, കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ്‌ റിപ്പോർട്ട്‌ നൽകേണ്ടത്‌. 10 ദിവസത്തിനകം കമീഷന്‌ റിപ്പോർട്ട്‌ നൽകണം.
പ്രധാന വാർത്തകൾ
 Top