28 September Tuesday

സുജിത യാത്രയായി; 
സഹായത്തിന്‌ കാത്തുനിൽക്കാതെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
മാനന്തവാടി
  നാടൊന്നാകെ ചേർത്തുപിടിക്കാൻ ശ്രമിച്ചിട്ടും നാട്ടുകാരെ കണ്ണീരിലാഴ്‌ത്തി സുജിത യാത്രയായി. ഹൃദ്രോഗബാധിതയായിരുന്നു കോൺവെന്റ്‌ കുന്നിലെ നിർധനയായ സുജിത. നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച്‌ പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ച്‌ ബുധനാഴ്‌ച കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഹൃദയം മാറ്റിവയ്‌ക്കാനുള്ള മുഴുവൻ പണവും സമാഹരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു നാട്ടുകാർ.  45 ലക്ഷം രൂപയായിരുന്നു വേണ്ടത്‌. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവർ വിജയന്റെ ഭാര്യയാണ്‌. രണ്ട്‌ മക്കളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top