02 August Monday
തൊഴിലുറപ്പ് വേതനം

ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

തൊഴിലുറപ്പ് പദ്ധതിയിൽ ജാതി അടിസ്ഥാനത്തിൽ വേതനം നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു പാളയത്ത് സംഘടിപ്പിച്ച ധർണ വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജാതി അടിസ്ഥാനത്തിൽ വേതനം നിശ്‌ചയിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കെഎസ്‌കെടിയുവും പികെഎസും സംയുക്തമായി പ്രതിഷേധദിനം ആചരിച്ചു. 14 ജില്ലയിലും ഏരിയാകേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം നടന്നത്‌. 
 ജില്ലയിൽ പാളയത്ത്‌ കെഎസ്‌കെടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, വൈസ്‌പ്രസിഡന്റ്‌ ചന്ദ്രമതിയമ്മ, കെ എൽ ജിജി, എസ്‌ പ്രേമൻ എന്നിവർ സംസാരിച്ചു.
പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനും തൊഴിലുറപ്പ് തൊഴിലാളികളെ ജാതീയമായി ഭിന്നിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ ഇനിയും പ്രതിഷേധങ്ങൾ ഉയർത്തണമെന്ന്‌  കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top