05 August Thursday
സിഎഫ്എൽടിസിയില്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ വാറ്റ്

നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
വെള്ളറട
വെള്ളറട സിഎഫ്എൽടിസിയില്‍ കോൺഗ്രസുകാരായ താൽക്കാലിക ജീവനക്കാര്‍ ചാരായം വാറ്റിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് 26 കേന്ദ്രത്തിൽ ധർണ നടത്തി. അഞ്ചു മരങ്കാലയിൽ സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനത്തെയും അപഹസിക്കുന്ന തരത്തില്‍ കോവിഡ് ശുശ്രൂഷാ കേന്ദ്രത്തില്‍ വാറ്റ് നടത്തുന്നതിന് ഒത്താശ ചെയ്ത് പ്രതികളെ സംരക്ഷിക്കുന്ന പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top