04 August Wednesday

കുറയുന്നു; 287 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
കോട്ടയം 
ജില്ലയിലെ കോവിഡ്‌ രോഗികളുടെ എണ്ണം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. തിങ്കളാഴ്‌ച 287 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 286 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 3968 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.23 ശതമാനമാണ്. 
  രോഗം ബാധിച്ചവരിൽ 130 പുരുഷൻമാരും 118 സ്ത്രീകളും 39 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
  834 പേർ രോഗമുക്തരായി. 4409 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 193008  പേർ കോവിഡ് ബാധിതരായി. 187213 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 30034 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശാടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം- 40, തലനാട്- 15, മുണ്ടക്കയം- 14, തിടനാട്- 13, ഉദയനാപുരം, കുറവിലങ്ങാട്, മാടപ്പള്ളി- 11, അകലക്കുന്നം- 10, ഏറ്റുമാനൂർ, കോരുത്തോട്- 9, 
കാഞ്ഞിരപ്പള്ളി -8, പൂഞ്ഞാർ -7, പുതുപ്പള്ളി, ചങ്ങനാശേരി, അയ്മനം, കുറിച്ചി -6, കൂട്ടിക്കൽ, വൈക്കം, അതിരമ്പുഴ, തിരുവാർപ്പ്, വിജയപുരം- 5, പനച്ചിക്കാട്, എരുമേലി, ഭരണങ്ങാനം, തലയോലപ്പറമ്പ്, എലിക്കുളം- 4, മറവന്തുരുത്ത്, പാലാ, ടി വി പുരം, പായിപ്പാട്, പാമ്പാടി- 3, വാഴപ്പള്ളി, തലയാഴം, ഈരാറ്റുപേട്ട, പള്ളിക്കത്തോട്, തൃക്കൊടിത്താനം, കരൂർ, കടപ്ലാമറ്റം, കറുകച്ചാൽ, ആർപ്പൂക്കര, ചെമ്പ്, പൂഞ്ഞാർ തെക്കേക്കര, കടനാട്, കങ്ങഴ, മീനടം, മീനച്ചിൽ -2, മാഞ്ഞൂർ, വാഴൂർ, വാകത്താനം, മരങ്ങാട്ടുപിള്ളി, വെള്ളൂർ, കുമരകം, മൂന്നിലവ്, കല്ലറ, കൂരോപ്പട, കാണക്കാരി, വെള്ളാവൂർ, പാറത്തോട്, മുത്തോലി,മേലുകാവ്, ഉഴവൂർ -1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top