19 August Monday

വാക്ക് ഇൻ ഇന്റർവ്യൂ 27 ന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

 തിരുവനന്തപുരം

മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താൽക്കാലിക (ഒമ്പത് മാസത്തെ) ഒഴിവുണ്ട്.  പ്രതിമാസ വേതനം 35,000 രൂപ.  ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും എംഫിൽ ബിരുദവും ഉണ്ടായിരിക്കണം.  സൈക്കോളജിയിലുള്ള പിഎച്ച്ഡി അഭികാമ്യം.  താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി  27ന് രാവിലെ 11ന് സിഡിസിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ടെത്തണം.  വിശദവിവരങ്ങൾക്ക്:  www.cdckerala.org.  ഫോൺ: 0471-2553540.
പ്രധാന വാർത്തകൾ
 Top