25 August Sunday

ഹരിപ്പാട‌് റവന്യൂടവർ നാടിന്‌ സമർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Saturday Jun 22, 2019

 

 
ഹരിപ്പാട്
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഹരിപ്പാട് റവന്യൂ ടവർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഹരിപ്പാട‌് പൊലീസ് ക്വാർട്ടേഴ്‌സിലെ നാലു ഫ്ലാറ്റുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പ്രതിപക്ഷേനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. റവന്യൂ ടവറിൽ ക്രമീകരിച്ചിട്ടുള്ള കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്   പൊതുമരാമത്ത് -–-രജിസ്‌ട്രേഷൻ  മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ‌്തു. പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ സംസ്ഥാനത്താകമാനം ആയിരക്കണക്കിന് കെട്ടിടങ്ങൾ നിർമിക്കുകയാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. അറുനൂറോളം കെട്ടിടങ്ങളുടെ നിർമാണമാണ‌് ജില്ലയിൽ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
ഹൗസിങ‌് ബോർഡ് ചീഫ് എൻജിനിയർ രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.  റവന്യൂ ടവർ കെട്ടിട സമുച്ചയത്തിന്റെ താക്കോൽ ഹൗസിങ‌് ബോർഡ് ചെയർമാൻ പി  പ്രസാദ്  കലക‌്ടർ അദീല അബ‌്ദുള്ളക്ക് കൈമാറി. പൊലീസ് ക്വാർട്ടേഴ്സിന്റെ താക്കോൽ മുഖ്യമന്ത്രിയിൽ നിന്ന് ജില്ലാ പൊലീസ് ചീഫ് കെ എം ടോമി  ഏറ്റുവാങ്ങി. എ എം ആരിഫ് എംപി മുഖ്യ പ്രഭാഷണം നടത്തി.   
 എംഎൽഎമാരായ യു പ്രതിഭ,  തോമസ് ചാണ്ടി, ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർ മഠം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, മുൻ എംഎൽഎമാരായ ടി കെ ദേവകുമാർ, അഡ്വ. ബി ബാബുപ്രസാദ്, കായംകുളം മുനിസിപ്പൽ ചെയർമാൻ എൻ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു കൊല്ലശേരി, ആർ ആനന്ദൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോൺ തോമസ്, രമ്യാ രമണൻ, ബബിതാ ജയൻ, അരിതാ ബാബു, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ഡിസിസി പ്രസിഡന്റ് എം ലിജു,
ഹരിപ്പാട് മുനിസിപ്പൽ വൈസ് ചെയർമാൻ കെ എം രാജു, വാർഡ് കൗൺസിലർ ശോഭാ വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഗിരിജാ സന്തോഷ്, ശ്രീകുമാരി,
പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പ്രസാദ്കുമാർ, എസ് സുരേഷ് കുമാർ, ജിമ്മി വി കൈപ്പള്ളി, സുജാത, വി ബി രത്നകുമാരി, എസ് രാജേന്ദ്ര കുറുപ്പ്, എസ് അജിത, ജെ അമ്മിണി, എച്ച് നിയാസ്, എ വി രഞ്ജിത്ത്, വിജയമ്മ പ്രഭാകരൻ, ശ്രീദേവി, രാഷ‌്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കലക‌്ടർ അദീല അബ‌്ദുള്ള സ്വാഗതവും ഹൗസിങ‌് ബോർഡ് എക‌്സിക്യൂട്ടീവ് എൻജിനിയർ ശോശാമ്മ വർഗീസ് നന്ദിയും പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top