26 September Tuesday

സിപിഐ എം മീങ്ങോത്ത് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

സിപിഐ എം മീങ്ങോത്ത് ബ്രാഞ്ച് ഓഫീസിനായി നിർമിച്ച കെട്ടിടം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

പാറപ്പള്ളി

ഇ എം എസ് സ്മാരക കലാകായിക സമിതിക്കും സിപിഐ എം മീങ്ങോത്ത് ബ്രാഞ്ച് ഓഫീസിനും നിർമിച്ച കെട്ടിടം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കെ വി അനൂപ് അധ്യക്ഷനായി. മുൻകാല നേതാക്കളുടെ ഫോട്ടോ  ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശനും ആദ്യകാല പാർടി പ്രവർത്തകരുടെ ഫോട്ടോ  ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്മോഹനും പ്രകാശിപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം ടി വി കരിയൻ, എം രാഘവൻ, കെ കുഞ്ഞിക്കണ്ണൻ, ജ്യോതി ബസു, എ വി കുഞ്ഞമ്പു, സി കെ സബിത, കെ കുഞ്ഞമ്പു, കെ വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. 
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി അമ്പലത്തറ മുതൽ മീങ്ങോത്തുവരെ വിളംബര ഘോഷയാത്ര നടത്തി. സാംസ്കാരിക സമ്മേളനം പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഇ എം എസ് സാംസ്കാരിക കലാ കായിക സമിതി പ്രസിഡന്റ് ജനാർദ്ദനൻ പള്ളയിൽ അധ്യക്ഷനായി. വിനോദ് അമ്പലത്തറ, ഷിജു നൊസ്റ്റാൾജിയ, വി എം മൃദുൽ, ധീരജ് മീങ്ങോത്ത്, നിത്യ മധു എന്നിവർ സംസാരിച്ചു. 
തുടർന്ന് കലാസന്ധ്യയും ചിലമ്പാട്ടവും നടന്നു. ഇ എം എസ്, മാർക്സ്, ഏം​ഗൽസ് എന്നിവരുടെ  ചിത്രം വരച്ച പ്രസാദ് കാനത്തുംകാലിനും വിളംബര ഘോഷയാത്രയിലും കലാസന്ധ്യയിലും നൃത്തചുവടുകൾ ചിട്ടപ്പെടുത്തിയ അഞ്ജലി കുന്നൂച്ചിക്കും കെ കെ ശൈലജ ഉപഹാരം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top