02 June Tuesday

നാടെങ്ങും കർഷക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

 പത്തനംതിട്ട

കേന്ദ്ര സർക്കാർ കാർഷിക കടങ്ങൾ എഴുതി തള്ളുക, അവധി വ്യാപാരം അവസാനിപ്പിക്കുക, പലിശരഹിത വായ്പ നൽകുക, താങ്ങുവില പ്രഖ്യാപിച്ച് വിള സംരക്ഷിക്കുക, ഉൽപാദന സബ്സിഡി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുമ്പിൽ  പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പത്തനംതിട്ടയിൽ ഹെഡ് പോസ്റ്റാഫീസ്‌ സമരം കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ഓമല്ലൂർ  ശങ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി ആർ പ്രദീപ് അധ്യക്ഷനായി. ഏനാത്ത് പോസ്റ്റോഫീസ്‌ ധർണ ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ.താജുദ്ദീൻ അധ്യക്ഷനായി.  ഏഴംകുളം ‌ സമരം  ഇ എ റഹീം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കമലാസനൻ അധ്യക്ഷനായി. ഏഴംകുളം സൗത്ത് കമ്മിറ്റിയുടെ  നെടുമൺ പോസ്‌റ്റോഫീസ്  സമരം സി മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. മുരളീധരൻ അധ്യക്ഷനായി.  കൊടുമൺ പോസ്‌റ്റോഫീസ്‌  സമരം ജില്ലാ കമ്മിറ്റി അംഗം ബി സതികമാരി ഉദ്ഘാടനം ചെയ്തു. സി ജി മോഹനൻ അധ്യക്ഷനായി. ഇളമണ്ണൂരിൽ ഡി ബിനോയ് ഉദ്ഘാടനം ചെയ്തു. മോഹൻ ദാസ് അധ്യക്ഷനായി.  കോഴഞ്ചേരി പോസ്‌റ്റോഫീസ്‌ സമരം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു.തോമസ് ചാക്കോ അധ്യക്ഷനായി.ആറൻമുളയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ ഉദ്ഘാടനം ചെയ്തു.തോമസ് വർക്കി അധ്യക്ഷനായി.
ഇലവുംതിട്ടയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലൻ ഉദ്ഘാടനം ചെയ്‌തു. ഉദയകുമാർ അധ്യക്ഷനായി. അയിരൂർ നോർത്തിൽ തോമസ് തമ്പി ഉദ്ഘാടകനും ടി ശശി അധ്യക്ഷനുമായി. എൻ ആർ നാരായണപിള്ള കിടങ്ങന്നൂരിൽ   ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ നായർ അധ്യക്ഷനായി. മല്ലപ്പുഴശ്ശേരിയിൽ ജേക്കബ് തര്യൻ ഉദ്ഘാടനം ചെയ്തു.പി കെ കരുണാകരൻ അധ്യക്ഷനായി. അയിരൂർ സൗത്തിൽ അഡ്വ. മോഹൻദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ടി എ അനിയൻ അധ്യക്ഷനായി.  ചെറുകോലിൽ ഹരിപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. എം സി രമണൻ അധ്യക്ഷനായി. തോട്ടപ്പുഴശ്ശേരിയിൽ അഡ്വ. കൃഷ്‌ണകുമാർ ഉദ്‌ഘാടനം ചെയ്‌തു. എം എം മാത്യു അധ്യക്ഷനായി. 
 
റാന്നി ഏരിയയിലെ  വെച്ചൂച്ചിറ ഹെഡ് പോസ്‌റ്റോഫീസ്‌ സമരം ആർ വരദരാജൻ ഉദ്ഘാടനം ചെയ്തു. സിറിയക് തോമസ് അധ്യക്ഷനായി. റാന്നിയിൽ  സിപിഐ എം  ഏരിയ  സെക്രട്ടറി പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.  ബിബിൻ മാത്യു അധ്യക്ഷനായി.  മന്ദമരുതിയിൽ അനിൽ തുണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ബെൻസി അധ്യക്ഷനായി. 
 കടപ്ര മേഖല കമ്മിറ്റിയുടെ സമരം   അഡ്വ.എം ബി  നൈനാൻ ഉദ്‌ഘാടനം ചെയ്തു. മാത്യൂസ് എം ചാക്കോ അധ്യക്ഷനായി. നെടുംമ്പ്രം മേഖല കമ്മിറ്റിയുടെ സമരം   ചാക്കോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ പി ഇടുക്കുള അധ്യക്ഷനായി.  
നിരണം പോസ്‌റ്റോഫീസ്‌ സമരം ബിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മത്തായി വർഗീസ് അധ്യക്ഷനായി. വേങ്ങൽ കമ്മിറ്റിയുടെ ധർണ  എം ജി മോൻ ഉദ്ഘാഘാടനം ചെയ്തു.  രാജു തയ്യിൽ അധ്യക്ഷനായി.
പെരിങ്ങര പോ‌സ്‌റ്റോഫീസ് ധർണ  ഗീതാ പ്രസാദും, കുറ്റൂരിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാലയും, തെങ്ങേലിയിൽ  കെവി സഞ്ചുവും തിരുവല്ലയിൽ സുകുമാരക്കുറുപ്പും ഉദ്ഘാടനം ചെയ്തു.
പന്തളം ഏരിയയിൽ കുളനട പോസ്റ്റ് ഓഫീസ്‌ സമരം പി കെ വാസുപിള്ള ഉദ്ഘാടനം ചെയ്തു. ശശികുമാർ അധ്യക്ഷനായി. തുമ്പമൺ താഴത്ത് ടി വി വർഗീസ് ഉദ്ഘാടനം ചെയ്തു. വൈ വർഗീസ് അധ്യക്ഷനായി. തുമ്പമണ്ണിൽ കെ ആർ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. തോമസ് വർഗീസ് അധ്യക്ഷനായി. മുടിയൂർക്കോണത്ത് ലസിതാ നായർ ഉദ്ഘാടനം ചെയ്തു. കേരളവർമ അധ്യക്ഷനായി. കുരമ്പാലയിൽ ഏരിയ പ്രസിഡന്റ്‌ ആർ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. കെ കമലാസനൻ പിളള അധ്യക്ഷനായി. തട്ട കിഴക്ക് സി കെ രവിശങ്കർ ഉദ്ഘാടനം ചെയ്തു. മേരിക്കുട്ടി അധ്യക്ഷയായി.കോന്നി ബിഎസ്എൻഎൽ ഓഫീസ്‌ സമരം സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ  ഉദ്ഘാടനം ചെയ്തു.എ കുഞ്ഞുമോൻ അധ്യക്ഷനായി. മല്ലപ്പള്ളി പോസ്‌റ്റോഫീസ്‌ സമരം ഡോ.ജേക്കബ് ജോർജ്‌ ഉദ്ഘാടനം ചെയ്തു.  കെ ഐ മത്തായി അധ്യക്ഷനായി. ആനിക്കാട്  ലീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ  കെ ചെല്ലപ്പൻഅധ്യക്ഷനായി.  വായ്‌‌പൂര്‌    ബിന്ദു ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. തോമസ് മാത്യു അധ്യക്ഷനായി. കൊറ്റനാട്ട്   ലോക്കൽ സെക്രട്ടറി ബാബു ചാക്കോ ഉദ്ഘാടനം ചെയ്തു. വി ജെ ജോൺസൺ അധ്യക്ഷനായി.  കല്ലൂപ്പാറയിൽ സി ജെ സെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു. സാബു ജോസഫ് അധ്യക്ഷനായി.  എഴുമറ്റൂരിൽ തോമസ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. എ ടി രാമചന്ദ്രൻ അധ്യക്ഷനായി. കുന്നന്താനത്ത് ഏരിയ സെക്രട്ടറി പ്രൊഫ. എം കെ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.  വി സി മാത്യു അധ്യക്ഷനായി.
അടൂരിൽ  പള്ളിക്കൽ മേഖലാ കമ്മിറ്റി പഴകുളം പോസ്‌റ്റോഫിസിന്‌ മുന്നിൽ നടത്തിയ ‌ സമരം ജില്ലാ ട്രഷറർ പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്തു. കെ സോമനാഥൻ പിളള അധ്യക്ഷനായി. ചിറ്റാറിൽ സമരം ഏരിയ സെക്രട്ടറി കെ ജി മുരളീധരൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണപിള്ള അധ്യക്ഷനായി. സീതത്തോട് ലോക്കൽ  സെക്രട്ടറി ജോബി ടി ഈശോ ഉദ്‌ഘാടനം ചെയ്തു. ജേക്കബ് വളയംപള്ളി അധ്യക്ഷനായി. തണ്ണിത്തോട്ടിലെ സമരം ലോക്കൽ  സെക്രട്ടറി പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. സിബി ഓലിക്കര അധ്യക്ഷനായി. ഇരവിപേരൂരിൽ സമരം   -കെ എൻ രാജപ്പൻ ഉദ്‌ഘാടനം ചെയ്‌തു. രാജശേഖരൻ പിള്ള അധ്യക്ഷനായി. വെണ്ണിക്കുളത്ത്‌ സമരം - ജിജി മാത്യു ഉദ്‌ഘാടനം ചെയ്‌തു. അലക്സ് കെ തോമസ് അധ്യക്ഷനായി. പുറമറ്റത്ത്‌ ശോശാമ്മ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു.
ബിനു വർഗീസ് അധ്യക്ഷനായി. കവിയൂരിൽ കെ സോമൻ ഉദ്‌ഘാടനം ചെയ്‌തു. വി കെ ശ്രീകുമാർ അധ്യക്ഷനായി.പുല്ലാട് -സി എസ് മനോജ് ഉദ്‌ഘാടനം ചെയ്‌തു. രാജേന്ദ്രൻ നായർ അധ്യക്ഷനായി.. തെള്ളിയൂരിൽ ജോയി എരുത്തിക്കൽ ഉദ്‌ഘാടനം ചെയ്‌തു.. കുഞ്ഞുമ്മൻ അധ്യക്ഷനായി.
 
 
 
പ്രധാന വാർത്തകൾ
 Top