02 June Tuesday

37 പ്രവാസികൾ‌കൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020
ആലപ്പുഴ
ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലെ കോവിഡ് കെയർ സെന്ററുകളിൽ 37 പ്രവാസികളെകൂടി പ്രവേശിപ്പിച്ചു. ദുബായിൽനിന്ന്‌ ബുധനാഴ്‌ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ജില്ലയിൽനിന്നുള്ള 10 പേരെയും സലാലയിൽനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഏഴുപേരെയും മനിലയിൽനിന്ന്‌ നെടുമ്പാശേരിയിലെത്തിയ നാലുപേരെയും ചേർത്തല താലൂക്കിലെ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. 
കുവൈത്തിൽനിന്ന്‌ ബുധനാഴ്‌ച രാത്രി തിരുവനന്തപുരം  വിമാനത്താവളത്തിലെത്തിയ എട്ടുപേരെയും റഷ്യയിൽനിന്ന്‌ തിരുവനന്തപുരത്ത്‌ എത്തിയ എട്ടുപേരെയും ചെങ്ങന്നൂരിലെ  കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലുള്ള 24 പേരടക്കം ജില്ലയിൽ ആകെ 3423 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 15 പേരും ജനറൽ ആശുപത്രിയിൽ ഒരാളും ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയിൽ ആറുപേരും കായംകുളം ആശുപത്രിയിൽ ഒരാളും നിരീക്ഷണത്തിലുണ്ട്‌. പരിശോധനയ്‌ക്ക്‌ അയച്ച 2162 സാമ്പിളിൽ 2031 എണ്ണം നെഗറ്റീവാണ്‌. വ്യാഴാഴ്‌ച 57 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top