29 May Friday

ഷൊർണൂരിൽ ഗ്രാമീണ റോഡുകൾക്ക് 5.85 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ചെർപ്പുളശേരി
ഷൊർണൂർ നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 5.85 കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ 39 റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്. 
വെള്ളിനേഴി-–-മുറിയംകണ്ണി റോഡ്, നെല്ലായ–-പുലക്കാട് റോഡ്, നായർപടി–--മാങ്ങോട് റോഡ്, മാണ്ടക്കരി പാലം, ഹെൽത്ത്സെന്റർ–-പൂളക്കുന്ന് റോഡ്, പി കെ ഹംസപ്പടി–--ശ്രീകുറുംബക്കാവ് ക്ഷേത്രം റോഡ്, കയിലിയാട്–- നെല്ലിക്കുന്ന് റോഡ്, മുരിക്കോട്ടുപറമ്പ്–-എസ്‌സി കോളനി റോഡ്, തിരുവാഴിയോട് കനാൽ- ലക്ഷംവീട് തെക്കുംപുറം കോളനി റോഡ്, ആറ്റാശേരി–--കരിയാമുട്ടിറോഡ്, ദുബായിപ്പടി–- കിഴക്കുംപുറം റോഡ്, കുളക്കാട്–- -കുറുവട്ടൂർ റോഡ്, മനിശീരി റോഡ്, എടപ്പള്ളിയാലിൽ റോഡ്, പത്തംകുളം–--പാവുക്കോണം റോഡ്, പൊതി കരണംകാട്ടിൽ റോഡ്, കൈനേരികുന്ന് റോഡ്, അമ്പലംകുന്ന്-–-പാലക്കോട് യുപി സ്‌കൂൾ റോഡ്, കാളിക്കടവ് ബൈപ്പാസ് റോഡ്, എം ജി റോഡ്, കുന്നപ്പള്ളി-അമ്പലം റോഡ്, വീരമംഗലം- പൂതക്കാട് റോഡ്, എടക്കാട് കൾവർട്ട്, വെള്ളിനേഴി മനപ്പടി-കാട്ടിൽ അയ്യപ്പൻ കാവ് ചാമക്കുന്ന് റോഡ്, കണ്ണേരി- കമ്പംതൊടി റോഡ്, പറകുത്ത് -പാറപ്പുറം റോഡ്, കണാർകുളം- മേലെകുണ്ടിൽ റോഡ്, വെള്ളിനേഴി-ഞാളാകുറുശി റോഡ്, ജിഎൽപി സ്‌കൂൾ -തെണ്ടിയംകുന്ന് റോഡ്, പത്തംകുളം -വി കെ പടി പാലം, കുറ്റിക്കോട് ഉങ്ങിൻതറ കുണ്ടൻപള്ളിയാലിൽ -കെ ടി പടി റോഡ്, കയില്യാട് റോഡ്, മണ്ണാത്തികടവ് പാലം, മുണ്ടക്കോട്ടുകുറുശി -കുഞ്ഞുകുറുശി റോഡ്, പട്ടത്തുപടി റോഡ്, ചിറയിൽകുന്ന് റോഡ്, കുളക്കാട് എഎൽപി സ്‌കൂൾ റോഡ്, കരുമാനാംകുറുശി -തൃക്കടീരി മനപ്പടി റോഡ്, അടിയോടികുന്ന് -ഉത്രത്തിൽക്കാവ് റോഡ്  എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
പ്രധാന വാർത്തകൾ
 Top