04 June Thursday
കെഎസ്ആർടിസി വളപ്പിൽ തീപിടിത്തം

സുരക്ഷാജീവനക്കാരന്‌ പൊള്ളലേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
 
കായംകുളം
കെഎസ്ആർടിസി വളപ്പിൽ തീപിടിത്തം. സുരക്ഷ ജീവനക്കാരന് പൊള്ളലേറ്റു. ഡിപ്പോയുടെ വടക്കുഭാഗത്തെ വളപ്പിൽ കൂടിയിട്ടിരുന്ന വാഹനങ്ങളുടെ ഉപയോഗശൂന്യമായ ഭാഗങ്ങളും മറ്റു പാഴ് വസ്‌തുക്കൾക്കുമാണ് തീ പിടിച്ചത്. വെള്ളിയാഴ്‌ച പകല്‍11ഓടെയാണ് സംഭവം. 
തീ അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി സിയാദിന് (58 ) പൊള്ളലേറ്റു. മുഖത്തുംനെഞ്ചത്തും പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകല്‍ 1.30ഓടെ വീണ്ടും മാലിന്യത്തിന് തീ പിടിച്ചു. അഗ്നിശമനസേനയെത്തി തീയണച്ചു.
പ്രധാന വാർത്തകൾ
 Top