30 November Monday
വലിയ ചുടുകാട്ടിലും പുന്നപ്രയിലും മാരാരിക്കുളത്തും കൊടി ഉയർന്നു

വയലാറിലും മേനാശേരിയിലും ഇന്ന്‌ പതാക ഉയരും

സ്വന്തം ലേഖകൻUpdated: Wednesday Oct 21, 2020
ആലപ്പുഴ
പുന്നപ്ര –-വയലാർ സമരത്തിന്റെ 74 -ാം വാർഷിക വാരാചരണത്തിന്  തുടക്കം. വലിയചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലും മാരാരിക്കുളത്തും രക്തപതാക ഉയർന്നു. 
അമ്പലപ്പുഴ-–-ചേർത്തല താലൂക്ക്‌ പ്രദേശങ്ങളിലും  സിഎച്ച്‌ കണാരൻ ദിനത്തിൽ കൊടിയുയർത്തി. പുഷ്‌പാർച്ചനയും നടന്നു. ബുധനാഴ്‌ച വയലാറിലും മേനാശേരിയിലും പതാകയുയരും. രാവിലെ ഒമ്പതിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പതാകജാഥപ്രയാണം തുടങ്ങും. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന് പതാക കൈമാറും. 
പകൽ 10.30ന് വയലാർ രക്തസാക്ഷിമണ്ഡപത്തിൽ സമരസേനാനി കെ കെ ഗംഗാധരനും വൈകിട്ട് അഞ്ചിന് മേനാശേരി രക്തസാക്ഷിമണ്ഡപത്തിൽ എൻ കെ സഹദേവനും പതാക ഉയർത്തും. ബുധൻ, വ്യാഴം ദിവസങ്ങളിൽ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പതാക ഉയരും.
വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള രക്തപതാക  പുന്നപ്ര –-വയലാർ രക്തസാക്ഷി കാക്കിരി കരുണാകരന്റെ റെയിൽവേ സ്‌റ്റേഷൻ വാർഡിലെ വീട്ടിൽ നിന്ന്‌ സഹോദര പുത്രി ഉഷ വരാചരണ കമ്മിറ്റി മേഖല പ്രസിഡന്റ്‌ പി പി പവനന്‌ കൈമാറി. 
തുടർന്ന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. 
വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വസതിയിൽ നിന്നും കൊണ്ടുവന്നു. 
കാട്ടൂർ ജോസഫിന്റെ മകൻ സിൽവസ്‌റ്ററിന്റെ ഭാര്യ റോസമ്മയിൽ നിന്ന്‌  അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി ആർ സുരേഷ് ഏറ്റുവാങ്ങി വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. 
വൈകിട്ട് അഞ്ചോടെ പുന്നപ്ര- വയലാർ സ്വതന്ത്ര്യ സമരസേനാനി പി കെ മേദിനി ഇരുപതാകകളും ഉയർത്തി.
 തുടർന്ന് ചേർന്ന സി എച്ച് കണാരൻ അനുസ്‌മരണ യോഗത്തിൽ വി എസ് മണി അധ്യക്ഷനായി. അഡ്വ. സി എസ് സുജാത, ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ, ആർ സുരേഷ്‌ എന്നിവർ സംസാരിച്ചു. 
ഡി പി മധു സ്വാഗതം പറഞ്ഞു. പി പി ചിത്തരഞ്ജൻ, പി വി സത്യനേശൻ, കെ ആർ ഭഗീരഥൻ,  കെ ജി രാജേശ്വരി, പി തങ്കമണി, വി ടി അജയകുമാർ എന്നിവർ പങ്കെടുത്തു.
പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള പതാക അമ്പലപ്പുഴ–-പുറക്കാട് വാരാചരണ കമ്മിറ്റികൾ തോട്ടപ്പള്ളിയിൽ നിന്ന് എത്തിച്ചു. 
സെക്രട്ടറി കെ അശോകനിൽ നിന്ന് പ്രസിഡന്റ്‌ പി സുരേന്ദ്രൻ ഏറ്റുവാങ്ങിയാണ്‌  സമരഭൂമിയിൽ എത്തിച്ചത്‌. 
വിവിധ കേന്ദ്രങ്ങളിൽ എസ് ശ്രീകുമാർ, വി സി മധു, വി എസ് മായാദേവി, പി ലിജിൻ കുമാർ, വൈ പ്രദീപ്, വി ആർ അശോകൻ, കെ കൃഷ്‌ണമ്മ എന്നിവർ പങ്കെടുത്തു‌. സമര സേനാനി ഹനുമാൻ പറമ്പിൽ എച്ച് കെ ചക്രപാണിയുടെ മകൻ എച്ച് സി ധനപാലനിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ മോഹൻകുമാർ കൊടിമരം ഏറ്റുവാങ്ങി സമരഭൂമിയിൽ എത്തിച്ചു. 
വിവിധ കേന്ദ്രങ്ങളിൽ എച്ച് സലാം, എ ഓമനക്കുട്ടൻ, എ പി ഗുരുലാൽ, ടി എസ് ജോസഫ്, ഗീതാ ബാബു, സി വാമദേവൻ, ഉദയഭാനു എന്നിവർ പങ്കെടുത്തു. വൈകിട്ട്‌ അഞ്ചോടെ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാക ഉയത്തി.
സി എച്ച് കണാരൻ അനുസ്‌മരണ യോഗത്തിൽ എ എം ആരിഫ് എംപി, സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ സംസാരിച്ചു. പി ജി സെെറസ് അധ്യക്ഷനായി. കെ മോഹൻ കുമാർ സ്വാഗതം പറഞ്ഞു. 
മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. 
രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള രക്തപതാക മുഹമ്മയിൽ നിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽ നിന്നും രക്തസാക്ഷി വാരാചരണ ബാനർ മാരാരിക്കുളത്ത് നിന്നും എത്തിച്ചു. 
സി എച്ച് കണാരൻ അനുസ്‌മരണ യോഗം ആർ നാസർ ഉദ്ഘാടനം ചെയ്‌തു. ഡി ഹർഷകുമാർ  അധ്യക്ഷനായി.
 ജി വേണുഗോപാൽ, വി ജി മോഹനൻ, ജി കൃഷ്‌ണപ്രസാദ്, എസ് ദേവദാസ്, എം പി സുഗുണൻ, എസ് സന്തോഷ് കുമാർ, എസ് പ്രകാശൻ, ജലജാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ് രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top