13 November Wednesday
കെഎസ്‌കെടിയു പുനലൂർ ഏരിയ സമ്മേളനം

വാളക്കോട്‌ റെയിൽവേ മേൽപ്പാലം നിർമാണം തുടങ്ങണം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
 
പുനലൂർ
വാളക്കോട്ട്‌ അനുവദിച്ച റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ഉടൻ തുടങ്ങണമെന്ന്‌ കെഎസ്‌കെടിയു പുനലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കലയനാട്‌ റെയിൽവേ ഹാൾട്ട്‌ സ്റ്റേഷൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കലയനാട് ഗ്രേസിങ്‌ ബ്ലോക്ക് മുനിസിപ്പൽ ഓഡിറ്റോറിയത്തിലെ എ  പ്രകാശ് നഗറിൽ സംസ്ഥാന കമ്മിറ്റിഅംഗം ഡി രാജപ്പൻനായർ ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ആർ രാമൻകുട്ടി അധ്യക്ഷനായി. രക്തസാക്ഷിപ്രമേയം സയൂർഖാനും  അനുശോചന പ്രമേയം ബാലചന്ദ്രൻപിള്ളയും അവതരിപ്പിച്ചു. 
സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ പഴയകാല കർഷകത്തൊഴിലാളികളെ ആദരിച്ചു. ഡി വിശ്വസേനൻ, എസ് ബിജു, ടൈറ്റസ് സെബാസ്റ്റ്യൻ, പി സജി, പി എസ് ചെറിയാൻ, എം എ മുഹമ്മദ്, ആർ ശ്രീനിവാസൻ, ആർ സജീവൻ, എസ് എൻ  രാജേഷ്, ടി അൻസർ, പ്രേംചന്ദ്, അരവിന്ദൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ആർ രാമൻകുട്ടി (പ്രസിഡന്റ്), ടി ബിനു, സയൂർഖാൻ, റഷീദ (വൈസ് പ്രസിഡന്റുമാർ), ആർ രാജേന്ദ്രൻനായർ (സെക്രട്ടറി),  ബാലചന്ദ്രൻപിള്ള, ചെല്ലപ്പൻ, എൻ എം മാത്യൂ (ജോയിന്റ്‌ സെക്രട്ടറി).  
പ്രധാന വാർത്തകൾ
 Top