29 May Friday

സംഘർഷത്തിന്‌ ശ്രമിച്ച്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

തിരുവനന്തപുരം
വട്ടിയൂർക്കാവിലെ മണികണ്‌ഠേശ്വരത്തെ എൽഡിഎഫ്‌ ബൂത്ത്‌കമ്മിറ്റി ഓഫീസിൽ സംഘർഷത്തിന്‌ ശ്രമിച്ച്‌ ബിജെപി പ്രവർത്തകർ. 
ബൂത്ത്‌ ഓഫീസിന്‌ മുമ്പിൽ എൻഡിഎ സ്ഥാനാർഥി എസ്‌ സുരേഷിന്റെ ഫ്ലക്‌സ്‌ ബോർഡ്‌ സ്ഥാപിക്കാൻ വന്നായിരുന്നു ബിജെപിക്കാരുടെ പ്രകോപനം. ഇവിടെ സ്ഥാപിക്കാൻ കഴിയില്ലെന്നും എൻഡിഎ ബൂത്തിന്‌ സമീപം സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ അഭിപ്രായം കേൾക്കാതെ ഇവർ സംഘർഷത്തിനുള്ള ശ്രമം തുടർന്നു. 
തുടർന്ന്‌ എൽഡിഎഫ്‌ നേതാക്കളെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
 
പ്രധാന വാർത്തകൾ
 Top