13 November Wednesday

വ്യാജപ്രചാരണവുമായി മാരായമുട്ടം സർവീസ് സഹകരണബാങ്ക്‌ മുൻ ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
നെയ്യാറ്റിൻകര
മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൽനിന്ന്‌ 33 കോടിരൂപ തിരിമറിനടത്തിയ കേസിൽ ഹൈക്കോടതിയിൽനിന്ന്‌ തിരിച്ചടികിട്ടിയതിന്റെ ജാള്യം തീർക്കാൻ വ്യാജ പ്രചാരണവുമായി മുൻ ഭരണസമിതി. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനേയും വാർത്ത ജനങ്ങളിലെത്തിച്ച ദേശാഭിമാനി പത്രത്തിനേയും അപമാനിക്കുന്ന ഫ്‌ളക്‌സുകളും പോസ്‌റ്ററുകളുമാണ്‌ പ്രചരിപ്പിക്കുന്നത്‌.
33 കോടിരൂപ അന്നത്തെ  ഭരണസമിതിയം​​ഗങ്ങളിൽ നിന്ന് പിടിച്ചെടുക്കണമെന്ന ജോയിന്റ്‌ രജിസ്ട്രാറുടെ റിപ്പോർട്ടിനെതിരെ മുൻ പ്രസിഡന്റ്‌ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസാണ്‌ തള്ളിയത്‌.
അഴിമതി കണ്ടെത്തിയതിനെ തുടർന്ന്‌ കോൺഗ്രസ്‌ നേതൃത്വം നൽകിയ ഭരണസമിതിയെ പിരിച്ചുവിട്ട് വകുപ്പ്തല അന്വേഷണം നടത്തിയിരുന്നു. നൂറോളം കേസുകളാണ് മുൻ ബാങ്ക് പ്രസിഡന്റ്‌ എം എസ് അനിൽ കോടതിയിൽ ഫയൽ ചെയ്തത്.
 
 
പ്രധാന വാർത്തകൾ
 Top