16 October Saturday

ബസിൽ കവർച്ചാശ്രമം; 
തമിഴ് യുവതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021
കൊല്ലം
കെഎസ്‌ആർടിസി ബസിൽ മോഷണത്തിന്‌ ശ്രമിച്ച തമിഴ്- യുവതികൾ പിടിയിലായി. തെങ്കാശി റെയിൽവേ പുറ-മ്പോക്ക്- കോള-നി-യിൽ ഡോർ നമ്പർ 24ൽ താമസിക്കുന്ന സ്വയത്ത (22), പ്രിയ (20) എന്നിവരാണ് - പിടിയിലായത്-. കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ്- പാസഞ്ചറിൽ പാരിപ്പള്ളിയിൽ ഇറങ്ങിയ പെരുമ്പുഴ കളപ്പാറ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം പാലവിളവീട്ടിൽ രാജിയുടെ ബാഗ്- തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ പിടികൂടുകയായിരുന്നു. യാത്രക്കാർ യുവതികളെ ബസിൽ തടഞ്ഞുവച്ചു. സ്ഥലത്തെത്തിയ പാരിപ്പള്ളി പൊലീസ്- യുവതികളെ കസ്റ്റഡിയിലെടുത്തു. 
രാജിയുടെ പരാതിയിൽ മോഷണശ്രമത്തിന് കേസ്- രജിസ്റ്റർചെയ്-തു. പാരിപ്പള്ളി ഇൻസ്-പെക്ടർ എ അൽജബർ, എസ്‌ഐമാരായ ആശാ വി രേഖ, അനൂപ്- സി നായർ, എസ്‌സിപിഒമാരായ മഞ്ജു പുഷ്-പാംഗദൻ, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്-. പ്രതികളെ റിമാൻഡ്‌ ചെയ്-തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top