29 July Thursday
സിഎഫ്എൽടിസിയിലെ കോൺഗ്രസുകാരുടെ വാറ്റ്

പ്രതികളെ പിടികൂടുന്നതുവരെ
സമരമെന്ന്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
 
വെള്ളറട
വെള്ളറട സിഎഫ്എൽടിസിയിൽ താൽക്കാലിക ജീവനക്കാരായി പഞ്ചായത്ത്‌ ഭരണ സമിതി നിയോഗിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാരായം വാറ്റി വിൽപ്പന നടത്തിയത്  നേതൃത്വത്തിന്റെ ഒത്താശയോടെ. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും ആദ്യഘട്ടത്തിൽ സിഎഫ്എൽടിസി ആരംഭിക്കാൻ ഭരണസമിതി തയ്യാറായിരുന്നില്ല. ആരോഗ്യ വകുപ്പിന്റെയും നാട്ടുകാരുടെയും ശക്തമായ സമ്മർദ്ദത്തിന്‌ വഴങ്ങിയാണ് ഒടുവിൽ ഒരു സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ സിഎഫ്എൽടിസി ആരംഭിക്കാൻ തയ്യാറായത്. സമീപ പഞ്ചായത്തുകൾ ജനകീയ പങ്കാളിത്തത്തോടെ സാമൂഹ്യ അടുക്കള ആരംഭിച്ചപ്പോൾ വെള്ളറട പഞ്ചായത്ത് തനത്‌ ഫണ്ട് ഉപയോഗിച്ച്‌ ഭക്ഷണത്തിന് കരാറുകാരനേയും സേവനത്തിന് ജീവനക്കാരേയും നിയോഗിച്ചു. സർക്കാർ പദ്ധതികളും നിർദേശങ്ങളും കോവിഡ് ജാഗ്രതാ പ്രതിരോധ പ്രവർത്തനങ്ങളും പാളുകയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും ഭരണ സമിതിയുടെയും ഭാഗത്തു നിന്നുണ്ടായത്. 
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സിഎഫ്എൽടിസിയിൽ ജീവനക്കാരോടൊപ്പം ഏറെ സമയം ചെലവിടുന്ന കോൺഗ്രസ് നേതാക്കളും ഭരണ സമിതി അംഗങ്ങളും പ്രസിഡന്റും വാറ്റ് അറിഞ്ഞില്ല എന്നു പറയുന്നത് വിശ്വസിക്കാൻ നാട്ടുകാർ തയ്യാറല്ല. കുറ്റവാളികൾ പിടിയിലാകുന്നതുവരെ എൽഡിഎഫ് സമരം തുടരാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി ഇന്ന് (21) രാവിലെ 9 .30 മുതൽ പഞ്ചായത്തിലെ 26 കേന്ദ്രത്തിൽ സമരപരിപാടികൾ നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top