03 August Tuesday

കെ വി പീതാംബരന്റെ സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിൽ കെ വി പീതാംബരന്റെ ഛായാചിത്രം 
ജില്ലാ സെക്രട്ടറി എം എം വർഗീസ് അനാച്ഛാദനം ചെയ്യുന്നു 

 
നാട്ടിക 
സിപിഐ എം, സിഐടിയു നേതാവായിരുന്ന കെ വി പീതാംബരന്റെ ഒന്നാം ചരമവാർഷിക ദിനം  ആചരിച്ചു. യുവജന, തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലൂടെ ജില്ലയിലും നാട്ടികയിലും അരനൂറ്റാണ്ട് കെ വി പീതാംബരൻ നിറഞ്ഞുനിന്നിരുന്നു. 
സിപിഐ എം ഏരിയ കമ്മിറ്റി ഫേയ്സ്ബുക്ക് പേജിലൂടെ  അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി അബ്ദുൾഖാദർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു സ്വാതവും കെ ബി ഹംസ നന്ദിയും പറഞ്ഞു.  
രാവിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തും ഏരിയയിലെ  മുഴുവൻ ബ്രാഞ്ചുകളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി.  നാട്ടികയിൽ കെ വി പീതാംബരന്റെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ഫോട്ടോ അനാച്ഛാദനം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. കെ വി പീതാംബരന്റെ ഛായാചിത്രം വരച്ച നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശനെ ജില്ലാ സെക്രട്ടറി അനുമോദിച്ചു. 
ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ സെക്രട്ടറി, സിപിഐ എം  നാട്ടിക ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ ജോ. സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച കെ വി പീതാംബരൻ 2020 ജൂൺ 20നാണ്‌ വിടപറഞ്ഞത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top