27 June Monday
സംസ്ഥാന സമ്മേളനം

എസ്എഫ്ഐ പതാകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

എസ്എഫ്ഐ പതാകദിനത്തിന്റെ ഭാഗമായി പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ ജില്ലാ സെക്രട്ടറി എസ് വിപിൻ പതാകയുയർത്തുന്നു

പാലക്കാട് 
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പതാകദിനം ആചരിച്ചു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ സെക്രട്ടറി എസ് വിപിൻ പതാക ഉയർത്തി. ഏരിയ പ്രസിഡന്റ് എം മിഥുൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ അഭിൻ കൃഷ്ണ, ജോയിന്റ് സെക്രട്ടറി സച്ചിൻ എസ് കുമാർ എന്നിവർ സംസാരിച്ചു. 
വടക്കഞ്ചേരിയിൽ ജില്ലാ പ്രസിഡന്റ് ജിഷ്ണു, തൃത്താലയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എ പ്രയാൺ, പട്ടാമ്പിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രവിൻ, ഒറ്റപ്പാലത്ത് ജില്ലാ വൈസ് പ്രസിഡന്റ് ആർ സുജിത്ദേവ്, കൊല്ലങ്കോട്ട്‌ ജില്ലാ വൈസ് പ്രസിഡന്റ് എ അരുൺദേവ്, മുണ്ടൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ് വിവേക് എന്നിവർ പതാകയുയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top