29 May Friday

വിവാഹവാഗ്‌ദാനം നിരസിച്ചതിന്‌ മർദനം: യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
ചെങ്ങന്നൂർ
വിവാഹം വാഗ്ദാനം നിരസിച്ച യുവതിയെ മർദിച്ച യുവാവ്‌ പിടിയിൽ. ചെങ്ങന്നൂർ ഗവ. ഐടിഐ ജീവനക്കാരിയായ യുവതിക്കാണ് മര്‍ദനമേറ്റത്.  യുവതിയുടെ പരാതിയില്‍ കായംകുളം ആലുംമൂട് കുന്നത്ത് വീട്ടിൽ ശരണിനെ(28) അറസ്‌റ്റു ചെയ്‌തു. ബുധനാഴ്‌ച പകൽ 2.30ന് ഗവ. ഐടിഐയിലെത്തിയ ശരൺ യുവതിയെ ഓഫീസിൽനിന്ന് വിളിച്ചിറക്കി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്ന് പരാതിയിലുണ്ട്. 
ഇതുനിരസിച്ച യുവതിയെ ശരൺ അസഭ്യം പറഞ്ഞു. മുഖത്തടിക്കുകയും ചെയ്‌തു. സഹപ്രവർത്തകർ ഓടിയെത്തി ശരണിനെ പിടിച്ചുമാറ്റി ഇയാൾ വന്ന കാർ തടഞ്ഞിട്ടു. ഇരുവരും കഴിഞ്ഞ പത്തുവർഷമായി പരിചയത്തിലായിരുന്നെന്നും പരാതിയിൽ പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top