25 May Monday

നിരീക്ഷണത്തിലുള്ളവർ 752 തുടരാം അതിജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

കൽപ്പറ്റ
ജില്ലയിൽ കോവിഡ്‌–-19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 752 ആയതായി കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വെളളിയാഴ്‌ച 191 പേരെ കൂടി നിരീക്ഷണത്തിലാക്കി.  നിരീക്ഷത്തിലുള്ളവരുടെ  രക്തസാമ്പിളുകളുടെ റിസൾട്ട്‌ വന്നതെല്ലാം നെഗറ്റീവാണ്‌. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. നിരീക്ഷണത്തില്‍  നിര്‍ദേശം ലംഘിച്ച് പൊതുവിടങ്ങളിൽ സഞ്ചരിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കും. വിദേശത്ത് നിന്നെത്തിയവരാണെങ്കില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നടക്കമുള്ള നടപടിയെടുക്കും. 
അതിർത്തിയിൽ 2825 വാഹനങ്ങളിലുള്ള 6904 പേരെ വെള്ളിയാഴ്‌ച പരിശോധിച്ചു. ഇതിൽ മൂന്ന്‌ പേർക്ക്‌ പനി കണ്ടെത്തി.  കൂടുതൽ പനിയുണ്ടായിരുന്ന ഒരാളെ ആശുപത്രിയിലേക്ക്‌ മാറ്റി.  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 160 പേരെ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ പ്രവർത്തകർ  സന്ദർശിച്ച്‌ പരിശോധിച്ചു. ജില്ലയിലെ  24 ലേബർ  കോളനികളിൽ ട്രൈബൽ വകുപ്പ്‌ ഉദ്യോഗസ്ഥർ സന്ദർശിച്ചു. വിദേശികളായ 791  ടൂറിസ്‌റ്റുകൾ ജില്ലയിലുണ്ട്‌.   അന്യ ജില്ലകളില്‍ നിരീക്ഷണത്തിൽ കഴിയുന്നവര്‍ വയനാട്ടിലേക്ക് എത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായി ചുരങ്ങളില്‍ പൊലീസ്‌ സ്‌ക്വാഡുകളെ നിയോഗിക്കും. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top