29 May Friday

വിടപറഞ്ഞത‌് ജനകീയ ഡോക‌്ടർ

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
കാഞ്ഞങ്ങാട‌്  
ജില്ലാ ആശുപത്രിയിൽ ജോലിചെയ‌്തുകൊണ്ടിരിക്കെ  ജനകീയ ഡോക‌്ടർ എന്ന പേരെടുത്ത ഇ എൻടി വിദഗ‌്ധനായിരുന്നു  നമ്മേ വിട്ടുപിരിഞ്ഞ എൻ പി രാജൻ . 
കാഞ്ഞങ്ങാട്‌ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ജനസേവന ജിവകാരുണ്യ പ്രവർത്തനങ്ങളുടെ ചൂക്കാൻ പിടിച്ച‌് പൊതുരംഗത്തും സജിവമായിരുന്നു.  സർവ്വീസിൽ നിന്ന‌് വിരമിച്ചപ്പോൾ   സ്വകാര്യാശുപത്രികളിൽ നിന്ന‌് വമ്പൻ  ഓഫറുകളുണ്ടായിട്ടും പാവപ്പെട്ട രോഗികൾക്ക‌് സ്വാന്തനവും പരിചരണവും നൽകാനായി  രൂപീകരിച്ച  ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ‌് ചികിൽസാ വിഭാഗത്തിന്റെ ചുമതലയേറ്റടുക്കുകയായിരുന്നു. എല്ലാവരോടും  സ്നേഹത്തോടെ മാത്രം  പെരുമാറിയ    ഡോക്ടർ, ക്യാൻസർ രോഗികൾക്ക‌് ആത‌്മവിശ്വാസവും ആശ്വാസവും പകരുന്നു. ജില്ലയിലെ വിവിധ  ഭാഗങ്ങളിലെ   കിടപ്പിലായ  രോഗികളുടെ വീട്ടിലെത്തി അവരെ ആശ്വസിപ്പിച്ചു. തന്റെ മുമ്പിലെത്തുന്ന  ഓരോ രോഗിയുടെയും പ്രശ‌്നങ്ങൾ ചോദിച്ച‌്മനസിലാക്കിയായിരുന്നു ചികിൽസ . സദാ പുഞ്ചിരിക്കുന്ന മുഖവുമായി രോഗികൾക്ക‌്  സ്നേഹപൂർണ്ണമായ  പരിചരണവും നൽകി എല്ലാവരുടെയും  ഹൃദയത്തിൽ ഇടം നേടിയ ഡോക‌്ടറുരെ മരണം പലർക്കും ഉൾകൊള്ളനാവാത്തതായിരുന്നു.  
ജില്ലയിലെ  വിവിധ സർക്കാർ ആശുപത്രികളിൽ ജോലിചെയ‌്ത‌് രാജൻ ജില്ലാ ആശുപത്രിയിൽ നിന്നാണ‌് വിരമിച്ചത‌്.  ഐഎംഎ , കെജിഎം ഒഎ എന്നീസംഘടനകളുടെ ഭാരവാഹിയായിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ളവർ കൊവ്വൽപള്ളിയിലെ വീട്ടിലെത്തി അന്ത്യാഞ്‌ജലിയർപ്പിച്ചു.   
നഗരസഭാ ചെയർമാൻ വി വി രമേശൻ , സ‌്റ്റേറ്റ‌് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി അപ്പുക്കുട്ടൻ,  സിപിഐഎം ജില്ലാകമ്മറ്റിയംഗം എം പൊക്ലൻ, എരിയാസെക്രട്ടറി കെ രാജ‌്മോഹൻ,  ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് പി കെ നിഷാന്ത‌്. കെ ജയപാൽ, കൃഷ‌്ണൻ കുട്ടമത്ത‌് ,ഐഎംഎ നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു.  വെള്ളിയാഴ‌്ച വൈകീട്ട‌് വരെ കൊവ്വൽപള്ളിയിൽ പൊതു ദർശനത്തിനുവെച്ചശേഷം  പയ്യന്നൂർ കാനായിയിലെ തറവാട്ട‌് വീട്ടിലെത്തിച്ച‌്   സംസ‌്കരിച്ചു.
പ്രധാന വാർത്തകൾ
 Top