19 June Wednesday

ഹർത്താലും അക്രമവും കോടികളുടെ നഷ‌്ടം; നേതാക്കൾ നൽകേണ്ടി വരും

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019
കാസർകോട‌്
പെരിയ  കല്യോട്ട‌് കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച‌് യൂത്ത‌് കോൺഗ്രസും യുഡിഎഫും ആഹ്വാനം ചെയ‌്ത  ഹർത്താൽ അക്രമത്തിൽ  കോടികളുടെ നഷ‌്ടം. ഹൈക്കോടതി വിധി പ്രകാരം ഹർത്താലിന‌് ആഹ്വാനം ചെയ‌്തവരാണ‌്  നഷ‌്ടപരിഹാരം നൽകേണ്ടത‌്. സംസ്ഥാനത്ത‌്  മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത‌്  യൂത്ത‌് കോൺഗ്രസ‌് സംസ്ഥാന പ്രസിഡന്റ‌് ഡീൻ കുര്യാക്കോസാണ‌്. ജില്ലയിൽ യുഡിഎഫ‌് ചെയർമാൻ എം സി ഖമറുദ്ദീനും കൺവീനർ  എ ഗോവിന്ദൻ നായരുമാണ‌്.  ഇവർക്കെതിരെ കോടതിയക്ഷ്യ നടപടി തുടങ്ങുകയും 22ന‌് നേരിട്ട‌് കോടതിയിൽ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട‌്.  ഹർത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുമ്പോൾ  ഏഴ‌് ദിവസം മുമ്പ‌് സർക്കാരിനും ജില്ലാ ഭരണ കേന്ദ്രത്തിനും നോട്ടീസ‌് നൽകണമെന്നാണ‌് ഉത്തരവ‌്. എന്നാൽ യൂത്ത‌് കോൺഗ്രസും യുഡിഎഫും മിന്നൽ ഹർത്താലാണ‌് പ്രഖ്യാപിച്ചത‌്. 
പത്തോളം വീടുകൾ, ഇരുപതിലേറെ കച്ചവട സ്ഥാപനങ്ങൾ, മൂന്ന‌് സിപിഐ എം ഓഫീസുകൾ, ഒരു ബീഡി കമ്പനി,  വെയ‌്റ്റിങ‌് ഷെൽട്ടറുകൾ, ഒരു ബാങ്ക‌് കെട്ടിടം, അഞ്ച‌് ബൈക്ക‌്, രണ്ട‌് ഓട്ടോറിക്ഷകൾ എന്നിവ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ‌്തു. ഏച്ചിലടുക്കത്തെ തമ്പായി അമ്മയുടെ വീട‌് പൂർണമായി കത്തിച്ചു. കല്യോട്ട‌് എ നാരായണൻ നായർ, പെരിയ ബസാറിലെ കമലാക്ഷി, വിദ്യ ബിജു, രമണി, ഏച്ചിലടുക്കത്തെ വി മാവധൻ നായർ എന്നിവരുടെ വീടുകളാണ‌് തകർത്തത‌്.  കല്യോട്ട‌് വത്സന്റെ മലഞ്ചരക്ക‌് കട കത്തിച്ച‌് 60 ക്വിന്റൽ റബർ കത്തിച്ചു‌. വത്സന്റെ സഹോദരൻ ജയരാജന്റെ കൂൾ ഡ്രിങ്ക‌്സ‌് കടയും പൊളിച്ചു.  പെരിയ ബസാറിലെ  ഗോപാലന്റെ തട്ടുകട, പെരിയ സ‌്റ്റോപ്പിലെ  ടി ഗോപാലന്റെ മിൽമബൂത്ത‌്, സി വി  സന്തോഷിന്റെ പഴക്കട, അശോകന്റെ  ഹോട്ടൽ,  ഏച്ചിലടുക്കത്ത‌് വി മാധവൻ നായരുടെ കട, സത്താറിന്റെ സോഡ കമ്പനി, ശ്രീശാസ‌്ത ഫർണിച്ചർ ആൻഡ‌് കൺസ‌്ട്രക്ഷൻ കമ്പനി, ഇന്റർലോക്ക‌് ഡിസൈൻസ‌് കട, വി എം സ‌്റ്റോർ എന്നിവ തകർത്തു. 
പെരിയ ബസാറിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫ‌ീസ‌് പ്രവർത്തിക്കുന്ന എ ശേഖരൻ നായർ സ‌്മാരക മന്ദിരം കത്തിച്ചു. കല്യോട്ടെ സിപിഐ എം ഓഫീസ‌് മുത്തുനായർ സ‌്മരക മന്ദിരം,  ഏച്ചിലടുക്കം  എ കെ ജി മന്ദിരം എന്നിവയ‌്ക്ക‌് നേരെയും അക്രമമുണ്ടായി. പെരിയ ബസാറിലെ ദിനേശ‌് ബീഡി കമ്പനി  അടിച്ചുപൊളിച്ചു. കമ്പനിക്ക‌് തീയിടുകയും ചെയ‌്തു. പുല്ലൂർ പെരിയ പഞ്ചായത്ത‌് വനിത സർവീസ‌് സഹകരണ സംഘം ഓഫീസ‌് കെടിടവും  തകർത്തു. പെരിയ ബസാറിലെ കുഞ്ഞിരാമൻ നായർ, കാർത്ത്യായനി സ‌്മാരക വെയിറ്റിങ‌് ഷെൽട്ടർ,   ഏച്ചിലടുക്കം ഇ കെ നായനാർ ബസ‌് കാത്തിരിപ്പ‌് കേന്ദ്രം, രക്തസാക്ഷി സ‌്തൂപം, എ ശേഖരൻ നായർ സ‌്മൃതി മണ്ഡപം എന്നിവ തകർത്തു. പെരിയ ബസാറിലെ വിദ്യ ബിജുവിന്റെ വീട്ടിലുണ്ടായിരുന്ന രണ്ട‌് ബൈക്ക‌്, പെരിയ ചക്കിപളളത്തെ ബാബുവിന്റെ ബൈക്ക‌്, എക്കൽ വിജയന്റെ ഒട്ടോറിക്ഷ എന്നിവയും നശിപ്പിച്ചു. നഷ‌്ടം കണക്കാക്കി മതിയായ നഷ‌്ട പരിഹാരം ലഭിക്കാൻ  ഇരകൾ കോടതിയെ സമീപിക്കും. ഹൈക്കോടതി ഉത്തരവ‌്പ്രകാരം നഷ്ടപരിഹാരം നൽകാൻ കോൺഗ്രസ‌് യുഡിഎഫ‌്നേതാക്കൾ ബാധ്യസ്ഥരാകും.
 

 

പ്രധാന വാർത്തകൾ
 Top