മഞ്ചേരി
തപാൽ ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരെയും തപാൽ വിതരണം അട്ടിമറിക്കുന്ന വകുപ്പിന്റെ വികലമായ ഉത്തരവുകൾക്കെതിരെയും സംയക്ത സമര സമിതി നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ ദ്വിദിന ഉപവാസം അവസാനിച്ചു. മഞ്ചേരി ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമപാന സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ ഉദ്ഘാടനംചെയ്തു. വല്ലാഞ്ചിറ ഹുസൈൻ അധ്യക്ഷനായി. എൻഎഫ്പിഇ അഖിലേന്ത്യാ മഹിള സബ് കമ്മിറ്റി അംഗം ലക്ഷ്മി, കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബാബുരാജൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം സരിത തറമൽപറമ്പ്, ടി രാജേഷ്, ഇ കൃഷ്ണപ്രസാദ്, കെ കെ രമേഷ് ബാബു, പി ജെ ജെയിംസ്, പി ജയാനന്ദൻ, ടി അലിക്കുിട്ടി എന്നിവർ സംസാരിച്ചു. പി സുരേന്ദ്രദാസ് സ്വാഗതവും ടി വൈ ശ്രീശരത്ത് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..