01 April Saturday

ലഹരിക്കെതിരെ ജാഗ്രത വരവായി ഉയിർപ്പ് കലാജാഥ

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

പെർളടുക്കത്തെ ഉയിർപ്പ് കലാജാഥ പരിശീലനത്തിൽനിന്ന്

 കാഞ്ഞങ്ങാട്

ലഹരി വിപത്തിനെതിരെ  ജില്ലാ യുവജന കേന്ദ്രത്തിന്റെ  അവളിടം  യുവതി ക്ലബ്ബ്  സംഘടിപ്പിക്കുന്ന ‘ഉയിർപ്പ് ’ കലാജാഥ പരിശീലനം തുടങ്ങി.  സമകാലീന സംഭവങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാടകം, നൃത്തസംഗീത ശില്പം, സ്കിറ്റ്  തുടങ്ങിയവ കോർത്തിണക്കി ഒരുമണിക്കൂർ നീളുന്ന പരിപാടിയാണ് ജാഥയിൽ ഉൾക്കൊള്ളിച്ചത്. ഫെബ്രുവരി ആദ്യവാരം  ജില്ലയിലെ അഞ്ച്‌  മണ്ഡലങ്ങളിലെ വിവിധകേന്ദ്രങ്ങളിൽ  പര്യടനം നടത്തും.    
പരിശീലനം ബേഡഡുക്ക പെർളടുക്കം നായനാർ ഗ്രന്ഥാലയത്തിൽ  ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ ചാളക്കാട് അധ്യക്ഷനായി. എ നാരായണൻ  ചാളക്കാട്, ശിവൻ ചൂരിക്കോട്, റെനീഷ് പനത്തടി, കെ വി ചൈത്ര  എന്നിവർ സംസാരിച്ചു.   തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ മനു മണിപ്രസാദ് കൊളത്തൂരാണ് പരിശീലനം നൽകുന്നത്.  കെ എസ് ശ്രാവ്യ, കെ ശ്രീജിനി, പി മാളവിക, ദിവ്യ കമേഷ്, എ ചന്ദ്രലേഖ, ഡി അഞ്ജലി, എം അനുമോൾ, ജോബിത ബാലകൃഷ്ണൻ, സഫിയ ഫൈഹാനത്ത്, സി വി അഞ്ജു, കെ അഷ്മിത, ബി അൽഫീന, എം കെ അഖില, കെ പി രേവതി തുടങ്ങിയവരാണ്  അംഗങ്ങൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top