08 December Wednesday

സ്നേഹ സ്‌മരണകളിൽ നബിദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

മലപ്പുറം മേൽമുറി പെരുമ്പറമ്പിൽ നടന്ന നബിദിന റാലിയിൽനിന്ന്

മലപ്പുറം

മധുരം പകർന്നും ആശംസകൾ നേർന്നും  സ്‌നേഹസ്‌മരണകൾ പങ്കുവച്ചും നാടാകെ  നബിദിനാഘോഷം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ മദ്രസകളിലും പൊതുയിടങ്ങളിലും  നബിദിന പരിപാടികൾ സംഘടിപ്പിച്ചത്‌. അങ്ങാടിപ്പുറം വൈലോങ്ങര ഇലാഹിയ്യ സെക്കൻഡറി മദ്രസ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. എൻ ടി സി മജീദ് പതാക ഉയർത്തി. മദ്രസ സദർ മുഅലിം വീരാൻ ഫൈസിയുടെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്തി. സെക്രട്ടറി സി ടി ഉസ്മാൻ, ട്രഷറർ കെ ടി അബു, ഹംസപ്പു മുസ്ല്യാർ, സുബൈർ ഉസ്താദ് എന്നിവർ സംസാരിച്ചു. തുടർന്ന്‌ അന്നദാനവും നടന്നു. തിരൂർ എടക്കുളം മഹല്ല് സുന്നി ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷം മുദരിസ് മുഹമ്മദ് മലിക്ക് സഖാഫി അൽ അസ്ഹരി ഉദ്ഘാടനംചെയ്തു.       വെള്ളാടത്ത് ബാവ മുസ്ല്യാർ, കെ വി ഇസ്ഹാക്ക് മുസ്ല്യാർ, ചങ്ങമ്പള്ളി കുഞ്ഞിമോൻ ഗുരുക്കൾ, സി കെ ഉബൈദ് ഹാജി, ഇ പി കുഞ്ഞിപ്പ, വി വീരാവുണ്ണി, സി പി ഹംസക്കുട്ടി ഹാജി, ഇ പി മൊയ്തീൻകുട്ടി, വി ബഷീർ, വി കെ അസ്ലുപ്പ, വി ടി ബീരാൻകുട്ടി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top